ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും

omar abdullah

ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. ശ്രീനഗറില്‍ ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്. ഒമര്‍ അബ്ദുളള നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. നാളെ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കത്ത് നല്‍കും.

പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ്. ജമ്മു കശ്മീരിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Also Read : ഇന്ന് ലോക മാനസികാരോഗ്യ ദിനം, തങ്ങളെ കേൾക്കാനായി ഒരാളു പോലുമില്ലെന്നുള്ളതാണ് പുതിയ തലമുറയുടെ പ്രശ്നം; രമേശ് ചെന്നിത്തല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News