തെരഞ്ഞെടുപ്പ് ഓട്ടത്തിന് പിന്നാലെ മാരത്തോണില്‍ 21 കി.മീ. ഓടി കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; 54കാരന്‍ ഓടിത്തീര്‍ത്തത്‌ 2 മണിക്കൂറില്‍

omar-abdullah

മാരത്തോണിൽ പങ്കെടുത്ത് 21 കിലോ മീറ്റർ ഓടി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കകമാണ് അദ്ദേഹം മാരത്തോണിൽ പങ്കെടുത്തത്. രണ്ട് മണിക്കൂറിലായിരുന്നു മുഖ്യമന്ത്രി ഈ ദൂരം പിന്നിട്ടത്.

Also Read: 101 ആം പിറന്നാൾ ദിനത്തിൽ വിഎസിന് ആശംസകൾ നേർന്ന് മലയാള നാട്

54കാരനായ ഒമർ അബ്ദുള്ളയുടെ വ്യക്തിഗത നേട്ടം കൂടിയാണിത്. നേരത്തേ 13 കി.മീ. അദ്ദേഹം പിന്നിട്ടിരുന്നു. ഇന്ന് ശരാശരി 5 മിനിറ്റ് 54 സെക്കൻഡ് വേഗതയിലാണ് ഓരോ കിലോമീറ്ററും പൂർത്തിയാക്കിയത്.

ശരിയായ പരിശീലനമോ ഓട്ടം പ്ലാനോ പോഷകാഹാരമോ ഇല്ലാതെയായിരുന്നു ഓട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു വാഴപ്പഴവും ഒരു ജോടി ഖജൂറും ആയിട്ടാണ് താൻ ഓടിയിരുന്നതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. കശ്മീരിലെ ആദ്യ അന്താരാഷ്ട്ര മാരത്തോൺ ശ്രീനഗറിലെ പോളോ സ്റ്റേഡിയത്തിൽ നിന്ന് ഒമർ അബ്ദുള്ള തന്നെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. നടൻ സുനിൽ ഷെട്ടിയും ഒപ്പമുണ്ടായിരുന്നു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News