ജമ്മു കശ്മീരിനെ നയിക്കാൻ ഒമര്‍ അബ്ദുളള; ശ്രീനഗറില്‍ ഇന്ത്യാ സഖ്യ നേതാക്കളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

omar abdullah

ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീനഗറില്‍ ഇന്ത്യാ സഖ്യ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങുകള്‍. കോണ്‍ഗ്രസ് മുന്നോട്ടുവച്ച പദവികള്‍ ലഭിക്കാത്തതിനാല്‍ മന്ത്രിസഭയിലേക്കില്ലെന്നും പുറത്ത് നിന്നും പിന്തുണ നല്‍കുമെന്നും നേതൃത്വം അറിയിച്ചു. അതേസമയം ഹരിയാനയില്‍ നയാബ് സിംഗ് സൈനി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Also Read; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പൂർണ ഉത്തരവാദിത്വം എനിക്ക്’ ; പി സരിൻ ഉന്നയിച്ച പ്രശ്ങ്ങളെ പുച്ഛിച്ച് വി ഡി സതീശൻ

ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഒമര്‍ അബ്ദുളള വീണ്ടും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. സുരീന്ദര്‍ കുമാര്‍ ചൗധരിയാണ് ഉപമുഖ്യമന്ത്രി. നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരായ സക്കീന ഇറ്റൂ, ജാവിദ് ദാര്‍, ജാവിദ് റാണ, സ്വതന്ത്ര എംഎല്‍എ സതീഷ് ശര്‍മ്മ എന്നിവരും മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രകാശ് കാരാട്ട്, അഖിലേഷ് യാദവ്, കനിമൊഴി, ഡി രാജ, സുപ്രിയ സുലേ അടക്കം ഇന്ത്യാ സഖ്യ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാരിനെ പുറത്ത് നിന്ന് മാത്രം പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രണ്ട് ക്യാബിനറ്റും ഡെപ്യൂട്ടി സ്പീക്കര്‍ പദവി അടക്കം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആറ് സീറ്റ് മാത്രമുളള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് നാഷണല്‍ കോണ്‍ഫറന്‍സ് നല്‍കിയത്. ഇതോടെ മന്ത്രിസഭയിലേക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അറിയിച്ചു. 2009 മുതല്‍ 2014 വരെ ഒമര്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു.

Also Read; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉത്തരാഖണ്ഡില്‍ അടിയന്തരമായി ഇറക്കി

ജമ്മുകശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഒമര്‍ അബ്ദുള്ള. അതുകൊണ്ട് തന്നെ ഒമര്‍ അബ്ദുളള സര്‍ക്കാരിനെ കാത്തിരിക്കുന്നതും വെല്ലുവിളികള്‍ ഏറെയാണ്. അതേസമയം ഹരിയാനയില്‍ നയാബ് സിംഗ് സൈനി തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയാകും. എംഎല്‍എമാരുടെ യോഗത്തില്‍ നയാബ് സിംഗ് സൈനിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. പഞ്ച്കുളയില്‍ നാളെയാണ് ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News