ഓംചേരി എൻഎൻ പിള്ളയുടെ വിയോഗം ദില്ലി മലയാളികള്‍ക്ക് വലിയ നഷ്ടമാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. ഓംചേരിയുടെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മലയാളത്തെയും മലയാളികളെയും നെഞ്ചിലേറ്റിയ വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ അംബാസഡറായാണ് ദില്ലിയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കലാ സാംസ്‌കാരിക രംഗത്തെ സ്ഫുടം ചെയ്‌തെടുത്ത വൃക്തിയാണ്. കേരളത്തെ ഡല്‍ഹിയില്‍ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് ഓംചേരി സാറെന്നും ഡോ.ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
Read Also: ഓംചേരി സാംസ്‌കാരിക മണ്ഡലത്തിലെ ഗുരുസ്ഥാനീയരിൽ ഒരാൾ; കൈരളിയുടെയാകെ നഷ്ടമെന്നും മന്ത്രി സജി ചെറിയാൻ
ഓംചേരിയുടെ വിയോഗത്തിൽ ഡോ. കെവി തോമസ് അനുശോചനം രേഖപ്പെടുത്തി. ദില്ലി ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിനുള്ള അനുവാദം നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വെക്കും. കേരളത്തിൻ്റെ അംബാസഡർ ആയി ഓംചേരി പ്രവർത്തിച്ചുവെന്നും കെവി തോമസ് പറഞ്ഞു.
News Summary: Dr. John Brittas MP said that the demise of Omchery NN Pillai is a great loss for the Malayalis of Delhi. He expressed his condolences on the demise of Omchery. He also said that he was a personality who held Malayalam and Malayalis in his heart.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here