മലയാള സിനിമയിലെ അഭിനേതാക്കള്‍ക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. ചില നടീ നടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് അദേഹത്തിന്റെ ആരോപണം. ചില താരങ്ങള്‍ കരാര്‍ ഒപ്പിടുന്നില്ല പിടിവാശിമൂലം ചിത്രീകരണം മുടങ്ങുന്നു. ചിലര്‍ ഒരേ സമയം ഒന്നിലേറെ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മലയാള താരങ്ങള്‍ക്കെതിരെ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.
ചിലര്‍ പറയുന്നത് സിനിമയുടെ എഡിറ്റ് അപ്പോള്‍ അപ്പോള്‍ അവരെയും അവര്‍ ആവശ്യപ്പെടുന്നവരെയും കാണിക്കണം എന്നാണ്. അവര്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇഷ്ടമല്ലാത്തത് വീണ്ടും ചിത്രീകരിക്കാന്‍ ആവശ്യപ്പെടുന്നു
സിനിമക്ക് വേണ്ടി പണം മുടക്കിയ നിര്‍മ്മാതാവിനെ മാത്രമാണ് എഡിറ്റ് കാണിച്ച് ബോധ്യപ്പെടുത്തുകയുള്ളു. അഭിപ്രായം ആര്‍ക്കും പറയാമെങ്കിലും സിനിമയെ പ്രതിസന്ധി ആക്കുന്ന നടപടി ശരിയല്ല എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
പല താരങ്ങളുടെയും പേര് വച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ബി ഉണ്ണികൃഷ്ണന്‍ അവര്‍ ആരൊക്കെയാണെന്ന് ഉടന്‍ പറയുമെന്നും വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കൊപ്പവും ഫെഫ്ക ഉണ്ട്. അവരുമായി ചര്‍ച്ച ചെയ്ത് പേര് വെളിപ്പെടുത്തുമെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here