“കലിപ്പ് തീരണില്ലല്ലോ..!” ദേഷ്യം കുറയ്ക്കാൻ ഭക്ഷണക്രമം ശ്രദ്ധിച്ചാൽ മതി…

അതിയായ മുൻകോപം ആണോ പ്രശ്നം. എന്തൊക്കെ ചെയ്തിട്ടും ദേഷ്യത്തിന് മാത്രം ഒരു കുറവുമില്ലേ. ബ്രീത്തിങ് എക്സർസൈസും മെഡിറ്റേഷനും ഒന്നും സഹായിക്കുന്നില്ല. ഭക്ഷണക്രമത്തിൽ ചില ക്രമീകരണങ്ങളും ദേഷ്യം കുറയ്ക്കാൻ സഹായിക്കും എന്നറിയാമോ. ദേഷ്യം കുറയ്ക്കാൻ ഒമേഗ 3 സപ്പ്ളിമെന്റുകൾ സഹായിക്കുമെന്നാണ് ഇപ്പോൾ പഠനങ്ങൾ പറയുന്നത്. ആക്രമണ പ്രവണതകൾ 30 ശതമാനം വരെ കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങൾ പുറത്ത് വന്നിരുന്നു.

Also Read: ‘തീവ്രവാദികൾ ഹിന്ദുക്കളിലുമുണ്ട്, സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ല’, ആളുകൾ പാർട്ടിയിൽ ചേരുന്നത് അധികാരം മോഹിച്ച്: സി കെ പത്മനാഭൻ

സെറോടോണിന്‍, ഡോപ്പമിന്‍ പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം ഒമേഗ-3 വര്‍ധിപ്പിക്കുന്നതും മൂഡ് മെച്ചപ്പെടുന്നതിന് ഒരു കാരണമാണ്. ഈ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അസന്തുലനം ദേഷ്യത്തിലേക്ക് നയിക്കാൻ കാരണമാകാറുണ്ട്. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ 3 ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ സഹായിക്കും.

Also Read: യൂറോ കപ്പിൽ ഇന്ന് കലാശപ്പോരാട്ടം; സ്പെയിനും ഇംഗ്ലണ്ടും ഇന്ന് രാത്രി നേർക്കുനേർ

സാൽമൺ, മതി പോലുള്ള മീനുകളിൽ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് എണ്ണ, ചിയ വിത്തുകള്‍ എന്നിവ കഴിക്കുന്നതും ഒമേഗ 3 ശരീരത്തിലേക്കെത്താനും അതുവഴി ഒരു പരിധി വരെ ദേഷ്യം കുറയ്ക്കാനും സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News