കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സംഭവം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വീണാ ജോര്‍ജ് പറഞ്ഞു.

കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസാണ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തത്. ജനിതക പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. ഒമിക്രോണ്‍ ജെ.എന്‍.വണ്‍ എന്ന വകഭേദമാണ് ജനിതക പരിശോധനയില്‍ കേരളത്തില്‍ കണ്ടെത്തിയത്. അതേസമയം ആശങ്ക വേണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. പരിശോധന കര്‍ശനമാക്കിയെന്നും പ്രായമായവരും മറ്റ് സുഖങ്ങള്‍ ഉള്ളവരും കരുതല്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Also Read: സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഇലോൺ മസ്ക്

ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കൊവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിലും സമാന വൈറസ് വകഭേദം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. വളരെ സൂഷ്മമായി നിലവിലെ സാഹചരയം പരിശോധിക്കുകയാണ് കേരളത്തിലെ ആരോഗ്യവകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News