ഒരു കപ്പ് കാപ്പിയിലൂടെ ഒരു ദിവസമാരംഭിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗവും. രാവിലെ എഴുന്നേൽക്കുന്നത് തൊട്ട് സാഹചര്യവും സന്ദർഭവും അനുസരിച്ച് പലപ്പോഴായി പലതവണയായിട്ടാകും പലരുടെയും കാപ്പി ഉപയോഗം. ഒരു കപ്പ് കാപ്പി കുടിച്ച് സംസാരം ആരംഭിക്കുന്നവർ തൊട്ട് ഒന്നുറങ്ങാതെ കണ്ണുംനട്ടിരിക്കാൻ വരെ കാപ്പിയെ ആശ്രയിക്കുന്നവരാണ് നമുക്ക് ചുറ്റും.
ഉന്മേഷത്തിനും ഊർജപ്രവാഹത്തിനുമായി കാപ്പിയുടെ രുചി ആശ്രയിക്കാത്ത മലയാളികൾ നമുക്കിടയിൽ വിരളമാണെന്നിരിക്കെ കാപ്പി ദിനത്തിലെ വിവിധ കാപ്പി രുചികളെക്കുറിച്ച് ചില കാര്യങ്ങൾ പറയാം. ഉലുവയും ജീരകവും വറുത്തുപൊടിച്ച് ചേര്‍ത്ത, ആവിപറക്കുന്ന നാടന്‍ കാപ്പി മുതല്‍ പച്ചപരിഷ്‌കാരികളും വിദേശികളുമായ എസ്പ്രസോ, ലാറ്റെ, കാപ്പുച്ചിനോ തുടങ്ങി കാപ്പിപ്രിയരുടെ മനംകവരുന്ന ആ കാപ്പികൾ ദാ ഇതൊക്കെയാണ്.
വിയറ്റ്‌നാമിസ് എഗ് കോഫി
വിയറ്റ്‌നാമില്‍നിന്നുള്ള എഗ് കോഫി, കാപ്പി പ്രിയര്‍ തയാറാക്കുന്ന ബക്കറ്റ് ലിസ്റ്റില്‍ ഉറപ്പായും ഇടംപിടിക്കും. 1940-കളില്‍ ഹാനോയിലെ ഒരു കാഴ്ചാപരിമിതിയുള്ള വ്യക്തിയാണ് എഗ് കോഫി കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്.
മുട്ടയുടെ മഞ്ഞക്കരു, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര വിയറ്റ്‌നാസ് എന്നിവയാണ് എഗ് കോഫിയുടെ പ്രധാന ചേരുവകള്‍.
അഫോഗാട്ടോ
ഐസ്ക്രീമും കോഫിയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയതാണ് ഇറ്റാലിയന്‍ ഡെസേര്‍ട്ടായ അഫോഗാട്ടോ. ഒന്നോ രണ്ടോ സ്‌കൂപ്പ് ഐസ് ക്രീമും ചൂടുള്ള എസ്പ്രസോയും ചേര്‍ന്നതാണിത്.
ഐറിഷ് കോഫി
അയര്‍ലന്‍ഡില്‍ 1940-കളില്‍ കണ്ടെത്തിയെന്ന് കരുതപ്പെടുന്ന കോഫിയാണിത്. ഐറിഷ് വിസ്‌കി, ഹോട്ട് കോഫി, പഞ്ചസാര, വിപ്ഡ് ക്രീം എന്നിവയാണ് പ്രധാന ചേരുവകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here