ഓപ്പറേഷന്‍ ത്രിനേത്ര; സുരക്ഷാസേന ഒരു ഭീകരനെക്കൂടി വധിച്ചു, തിരച്ചില്‍ തുടരുന്നു

ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനേത്രയിലൂടെ ഒരു ഭീകരനെ കൂടി വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് പരുക്കേറ്റു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. മൂന്നാം ദിവസവും ഓപ്പറേഷന്‍ ത്രിനേത്ര തുടരുകയാണ്. രജൗറിയിലെ കണ്ടി മേഖലയിലാണ് സൈന്യം തിരച്ചില്‍ തുടരുന്നത്.

സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും തിരച്ചിലില്‍ സൈന്യത്തിനൊപ്പമുണ്ട്. പൂഞ്ചിലെ ഭിംബര്‍ഗലിയിലും രജൗറിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ പത്ത് സൈനികര്‍ കൊല്ലപ്പെട്ടിരിന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രജൗറിയിലെത്തി സുരക്ഷാ സാഹചര്യം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News