സ്‌ക്രീനിൽ കാണുന്ന വിഭവങ്ങൾ അതേപടി മുന്നിലെത്തും; പുതുപുത്തൻ ആശയവുമായി യുഎസ് കമ്പനി

സിനിമയിൽ കാണുന്ന ആഹാരസാധനങ്ങൾ പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നത് കാണുമ്പോൾ കാഴ്ചക്കാർക്ക് ആ ഭക്ഷണത്തോട് കൊതി തോന്നാറുണ്ട്. ഇത് മനുഷ്യസഹജമായ ഒരു കാര്യമാണ്. ഫുഡ് വീഡിയോകൾ കാണുമ്പോഴും ഇതേ തോന്നലുകൾ നമ്മളെ സ്വാധീനിക്കാറുണ്ട്. ഭക്ഷണം കാണുന്നതോ, ഭക്ഷണത്തിന്‍റെ ഗന്ധം അനുഭവിക്കുന്നതോ എല്ലാം നമ്മുടെ തലച്ചോറിനെ സ്വാധീനിക്കുന്നത് മൂലമാണ് ഇങ്ങനെ കൊതി തോന്നുന്നത്. പലരും സിനിമകളിലും വീഡിയോകളിലും കാണുന്ന വിഭവങ്ങൾ പിന്നീട് വാങ്ങി കഴിക്കുകയോ പാകം ചെയ്ത് കഴിക്കുകയോ എല്ലാം ചെയ്യാറുണ്ട്. എന്നാല്‍ നമ്മള്‍ തിയേറ്ററിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കെ തന്നെ അതില്‍ കാണുന്ന വിഭവങ്ങള്‍ ലൈവായി മുന്നിലെത്തിയാൽ എങ്ങനെയുണ്ടാവും! അതും സിനിമയില്‍ കാണുന്ന അതേ രൂപത്തില്‍ ഒരു മാറ്റവും വരുത്താതെ.

Also Read; പ്രസവശേഷം വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കും; സര്‍ക്കാര്‍ ആശുപത്രികളില്‍ ‘മാതൃയാനം’ പദ്ധതി യാഥാർഥ്യമാക്കി

ഇതെങ്ങനെ സാധിക്കും എന്ന സംശയം എല്ലാവർക്കുമുണ്ടാകും . പക്ഷേ ഇതും നടക്കുന്ന കാര്യമാണ്. ഇങ്ങനെയൊരു പുത്തൻ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത് ഒരു യുഎസ് കമ്പനിയാണ്. സിനിമയും കാണാം, ഒപ്പം അതില്‍ കാണിക്കുന്ന വിവിധ വിഭവങ്ങളും ലൈവായി കഴിക്കാം. ഇങ്ങനെയാണ് കമ്പനിയുടെ ഓഫര്‍. ഇങ്ങനെ ‘ഹോം എലോൺ’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതും ഇടയ്ക്ക് കാഴ്ചക്കാര്‍ക്ക് സ്ക്രീനില്‍ കാണുന്ന വിഭവങ്ങള്‍ നല്‍കുന്നതുമെല്ലാം ഒരു വീഡിയോയിലൂടെ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. വമ്പിച്ച സ്വീകരണമാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഐസ്ക്രീമും, വൈനും, പാസ്തയും, സീഫുഡും അടക്കം സ്ക്രീനില്‍ കാണുന്ന വിഭവങ്ങളെല്ലാം അതേ സമയത്ത് അതേ പെര്‍ഫക്ഷനോടെ കാഴ്ചക്കാര്‍ക്ക് വിളമ്പുന്നു.

Also Read; ഒറ്റ ദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാം; സൈബർ തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 61 ലക്ഷം രൂപ

മിക്കവരും തന്നെ ഈ ആശയം ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സിനിമ കാണുക എന്ന ലക്ഷ്യത്തോടെയോ ഭക്ഷണം കഴിക്കുക എന്ന ലക്ഷ്യത്തോടെയോ അല്ല ഇതിന് പോകേണ്ടത് മറിച്ച് വ്യത്യസ്തമായ പുതിയൊരനുഭവം തന്നെയായിരിക്കും ഇതെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ കാണിക്കുന്ന പല സിനിമകളുടെയും പേരുകള്‍ പറഞ്ഞ് ഇവയും ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുമോ എന്ന ആവശ്യമുന്നയിക്കുന്നവരും ഏറെ. എന്തായാലും വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ദശലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News