പി കൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി നേതാക്കൾ

പി കൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി സി പി ഐ എം നേതാക്കൾ. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ എട്ടിന് എത്തി നേതാക്കൾ പുഷ്പാർച്ചനയും അഭിവാദ്യവും നടത്തി.കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ നേതാക്കളിൽ പ്രമുഖനായിരുന്നു പി കൃഷ്ണപിള്ള.

വാർഷിക വാരാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും നടത്തി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.

also read:കർഷകർക്ക്‌ അയ്യായിരം രൂപ വരെ പെൻഷൻ ഉറപ്പാക്കാൻ കർഷക ക്ഷേമനിധി ബോർഡ്‌

മന്ത്രി പി പ്രസാദ്,ആരിഫ് എം പി, സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം, ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി എന്നിവർ പങ്കെടുത്തു.

കേന്ദ്രം കേരളത്തിനുമേൽ അടിച്ചേല്‌പിക്കുന്ന സാമ്പത്തിക ഉപരോധത്തിന്‌  മാധ്യമങ്ങൾ പിന്തുണ നൽകുകയാണെന്ന്‌ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുസ്മരണച്ചടങ്ങിൽ പറഞ്ഞു.

വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച്‌ മുതലെടുക്കാനാണ്‌ ആർ എസ്‌ എസ്‌ ശ്രമിക്കുന്നത്‌. എവിടെയും മണിപ്പൂർ ആവർത്തിക്കാവുന്ന സ്ഥിതിയാണ്‌. ഇതിനെ പ്രതിരോധിക്കുന്ന ഏക സ്ഥലം കേരളമാണ്‌. രണ്ടരവർഷം മുമ്പ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പറഞ്ഞ ആരോപണങ്ങൾ ആവർത്തിക്കുകയാണ്‌ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിരന്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തിലും ജനങ്ങൾക്കൊപ്പം തന്നെ സംസ്ഥാന സർക്കാർ നിൽക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

also read:പ്രതിഷേധങ്ങളെ ഭയം: സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ് ദില്ലി പൊലീസ്

കമ്യൂണിസ്‌റ്റു വിപ്ലവബോധവും മാനവികതയും മനുഷ്യസ്‌നേഹവുമെല്ലാം ഒത്തിണങ്ങിയ സഖാവ്‌ ആയിരുന്നു കൃഷ്‌ണപിള്ള. കൃഷ്ണപിള്ളയുടെ ചരിത്രം പാഠപുസ്‌തകംപോലെ പഠിക്കാനും ജീവിതത്തിൽ പകർത്താനും എല്ലാവർക്കും കഴിയണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News