മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ

cm pinarayi vijayan

60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. പട്ടിക വർഗ വിഭാ​ഗത്തിൽപെട്ട 55,781 പേർക്കാണ് ഓണക്കാലത്ത് തുക ലഭിക്കുക. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾക്ക് നിലവിൽ തുക ലഭിക്കില്ല. മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയിൽ ഉള്ളവർക്ക് തുക അനുവദിക്കും.

Also Read: യുവതിയെ പിരിച്ചുവിട്ടു എന്ന വാർത്ത അടിസ്ഥാന രഹിതം; മന്ത്രി വിഎൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News