പൂവിളിയുമായി നാളെ അത്താഘോഷം; പത്താംനാള്‍ തിരുവോണം

atham

സമൃദ്ധിയുടെ പൂവിളിയുമായി സംസ്ഥാനം അത്തം ആഘോഷിക്കും. വയനാട് ദുരന്തംതീര്‍ത്ത പ്രതിസന്ധിയിലും ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളി. ഇത്തവണ ചിങ്ങത്തില്‍ രണ്ട് തിരുവോണവും അത്തവുമുണ്ടെന്ന പ്രത്യേകതയുണ്ട്.

വ്യാഴവും വെള്ളിയും അത്തമാണ്. ചതുര്‍ഥിക്ക് തൊട്ടുമുമ്ബുള്ള ദിവസമാണ് അത്തമായി കണക്കാക്കുക. ശനി ചതുര്‍ഥി ആയതിനാല്‍ വെള്ളിയാകും ഇത്തവണ അത്താഘോഷം. പത്താംനാള്‍ തിരുവോണവും. 14-നാണ് ഉത്രാടം, 15ന് തിരുവോണം.

Also Read : റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു ; നബിദിനം സെപ്റ്റംബര്‍ 16ന്

ശ്രാവണത്തിലെ പൗര്‍ണമി ചേര്‍ന്ന തിരുവോണം ചിങ്ങപ്പിറവിക്ക് പിന്നാലെ വന്നെങ്കിലും രണ്ടാമത്തെ തിരുവോണമാണ് ആഘോഷത്തിനായി എടുക്കുന്നത്. വെള്ളിമുതല്‍ പത്തുദിനം ഇനി വീടുകളില്‍ പൂക്കളങ്ങള്‍ ഇട്ടുതുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News