ഓണം ബമ്പറടിച്ചാല്‍ ടിക്കറ്റ് എത്രദിവസത്തിനുള്ളില്‍ ഹാജരാക്കണം? വൈകിയാലോ?: പരിശോധിക്കാം

സെപ്ടംബര്‍ 20നാണ് ഇക്കൊല്ലത്തെ ഓണം ബമ്പറിന്‍റെ നറുക്കെടുപ്പ്. ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പനയാണ് നടക്കുന്നത്. ആകെ അച്ചടിച്ച 85 ലക്ഷം ടിക്കറ്റില്‍ 71.5 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു ക‍‍ഴിഞ്ഞു. പാല്ക്കാട് ജില്ലയില്‍ മാത്രം 7 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ക‍ഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റ‍ഴിഞ്ഞത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.

ലോട്ടറി അടിച്ചാല്‍ പ്രത്യേകം ശ്രദ്ധിക്കണ്ട കാര്യമാണ് സമ്മാനര്‍ഹമായ ടിക്കറ്റ് സമയബന്ധിതമായി കൈമാറണമെന്നത്. 30 ദിവസത്തിനകം ടിക്കറ്റ് കൈമാറണമെന്നാണ് നിയമം. അതില്‍ ചില ഇ‍ളവുകളുമുണ്ട്. ചിലപ്പോള്‍ 30 ദിവസത്തിനകം  ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കണമെന്നില്ല.

ആ സാഹചര്യത്തില്‍ ഒരു 30 ദിവസം കൂടി ഇളവ് നല്‍കാന്‍ ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് അധികാരമുണ്ട്. വൈകിയതിന് പറയുന്ന കാരണം ന്യായമാണെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് ബാധ്യപ്പെട്ടാലേ പണം കിട്ടൂ. രേഖകള്‍ സംഘടിപ്പിക്കാനുള്ള കാലതാമസമാണ് കാരണമെങ്കില്‍ അതിന് കൃത്യമായ തെളിവ് രേഖാമൂലം വിശദീകരിക്കണം. ലോട്ടറി അടിച്ചത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെങ്കില്‍ അവര്‍ നോട്ടറിയുടെ അറ്റസ്റ്റേഷനും കൂടി ഹാജരാക്കണം.

ALSO READ: ‘ഞാൻ തരുന്ന പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ പൂജാരിയിൽ നിന്ന് വിവേചനം നേരിട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

രണ്ടാം ഘട്ടത്തിലും എത്തിക്കാതിരുന്നാല്‍ പിന്നെയും ഒരു 30 ദിവസമുണ്ട്.അപ്പോള്‍ തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ടര്‍ക്ക് മുന്നിലാണ് എത്തേണ്ടത്. അത് വളരെ അപൂര്‍വമായ ഒരു സാഹചര്യമാണ്. 60 ദിവസത്തിനകം എവിടെയും ലോട്ടറി നല്‍കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് ലോട്ടറി ഡയറക്ടര്‍ക്ക് ബോധ്യപ്പെടണം. അതായത് ലോട്ടറി ഹാജരാക്കാനുള്ള പരമാവധി സമയപരിധി എന്നത് 90 ദിവസമാണ്.

അതേസമയം ആദ്യത്തെ 30 ദിവസം കഴിഞ്ഞാല്‍ സമ്മാനത്തുക കിട്ടാന്‍ നൂലാമാലകളും കാലതാമസവും ഏറെയാണ്. 30 ദിവസത്തിനകം തന്നെ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയാല്‍ പണം പെട്ടന്ന് അക്കൗണ്ടിലെത്തും. പരമാവധി 15 ദിവസമേ എടുക്കുകയുള്ളു. അതുകൊണ്ട് ലോട്ടറിയടിച്ച വിവരമറിഞ്ഞാല്‍ വച്ചുകൊണ്ടിരിക്കാതെ എത്രയും പെട്ടന്ന് അത് കൈമാറി പണമാക്കി മാറ്റാന്‍ ശ്രദ്ധിക്കുക.

ALSO READ: സിപിഐഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം: പരാതി നല്‍കി അമൃത റഹീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News