ഓണം ബംബർ ലോട്ടറി: റെക്കോര്‍ഡ് വില്‍പന, നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം

ഓണം ബമ്പർ ലോട്ടറി വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പിന് ഇനിയും രണ്ട് നാള്‍ ബാക്കി നില്‍കെ  വില്പന ഇതുവരെ 71.5 ലക്ഷം കടന്നു. കഴിഞ്ഞ തവണ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റ‍ഴിഞ്ഞത്. സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ് . 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്.

ALSO READ: രാജസ്ഥാനിൽ 26 വിരലുകളുമായി പെൺകുഞ്ഞ് പിറന്നു; കുട്ടിയുടെ ജനനം ആഘോഷമാക്കി കുടുംബം

ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് പാലക്കാടും തിരുവനന്തപുരത്തും. പാലക്കാട്‌ മാത്രം ഇതുവരെ 7 ലക്ഷം ടിക്കറ്റുകളാണ്  വിറ്റത്.  25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി, 1 കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 10 കോടി, 50 ലക്ഷം വീതം 20 പേര്‍ക്ക്.
നാലാം സമ്മാനം 50 ലക്ഷം, 5 ലക്ഷം വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 20 ലക്ഷം, 2 ലക്ഷം വീതം 10 പേര്‍ക്ക്.

ALSO READ: സി പി ഐ എം പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News