മൂന്നു ജില്ലകളില്‍ നിന്നായി നാലു ടിക്കറ്റുകള്‍ എടുത്തു; ഇത്തവണയും ഭാഗ്യം തേടി കഴിഞ്ഞ വർഷത്തെ ബമ്പർ വിജയി അനൂപ്

ഇത്തവണത്തെ ഭാഗ്യശാലി ആരായാലും അവർ സൂക്ഷിക്കണമെന്ന് മുൻ ഭാഗ്യശാലിയായ തിരുവനന്തപുരം സ്വദേശി അനൂപ് മുന്നറിയിപ്പ് നൽകി. തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി ഏതാനും മണിക്കൂർ ബാക്കിനിൽക്കേയാണ് അനൂപിന്റെ മുന്നറിയിപ്പ്. ആര്‍ക്ക് ഭാഗ്യവന്നാലും ആരെയും അറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഒരു വര്‍ഷത്തേക്ക് ആ പണം ചിലവാക്കരുതെന്നും അനൂപ് പറഞ്ഞു.

Also read:കേരളത്തിലെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച സര്‍വീസ് ആരംഭിക്കാന്‍ സാധ്യത

നിലവിൽ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും, കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പിണക്കം വന്നിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. തിരുവനന്തപുരത്തിന് പുറമേ മൂന്നു ജില്ലകളില്‍ നിന്നും നാലു ടിക്കറ്റുകള്‍ ഇത്തവണ എടുത്തിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. ഇത്തവണയും ലോട്ടറിയിൽ പ്രതീക്ഷയുണ്ടെന്നാണ് അനൂപ് പറയുന്നത്.

Also read:നിപ: 61 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്

ലോട്ടറിയിൽ നിന്ന് കിട്ടിയ കുറച്ച് പണം ചെലവാക്കിയെന്നും ബാക്കി പണം ബാങ്കില്‍ ഫിക്‌സ്ഡ് ഇട്ടെന്നും അനൂപ് പറഞ്ഞു. ഒരു വർഷം കഴിഞ്ഞിട്ടും ഫോണുകളിലൂടെയും കടയിലെത്തിയും സഹായം അഭ്യർഥിച്ചും ആളുകള്‍ എത്തുന്നുണ്ടെന്നും അനൂപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News