തിരുവോണ ബംപർ ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്. സുൽത്താൻ ബത്തേരി എൻ ജി ആർ ലോട്ടറി ഏജൻസിയിൽ വിൽപ്പന നടത്തിയ ടി ജി 434222 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒരുമാസം മുമ്പ് ഇവിടെ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്നാണ് ഏജൻസി ഉടമകളായ മഞ്ജുനാഥും സഹോദരൻ നാഗരാജും പറയുന്നത്.ആരാണ് എടുത്തതെന്ന് അറിയില്ല.രണ്ടുമാസം മുമ്പ് വിൻവിൻ ലോട്ടറിയുടെ 75 ലക്ഷം ഒന്നാം സമ്മാനവും ഇവിടെ വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.മൈസൂർ സ്വദേശികളായ ഇരുവരും 11 വർഷം മുമ്പാണ് സുൽത്താൻബത്തേരിയിൽ എത്തുന്നത്.ഹോട്ടൽ ജോലിയിൽ നിന്ന് ഇരുവരും അഞ്ചുവർഷം മുമ്പാണ് സുൽത്താൻബത്തേരി ടൗണിൽ ലോട്ടറി ഏജൻസി ആരംഭിച്ചത്.
ALSO READ: സ്വന്തം സഹോദരിയുടെ നവജാത ശിശുവിനെ റോഡില്‍ ഉപേക്ഷിച്ച് 24കാരി; ഒടുവില്‍ സംഭവിച്ചത്
സമ്മാനം ഇവിടെ വിറ്റ ടിക്കറ്റിനാണ് എന്നറിഞ്ഞതോടെ ആളുകളെ കൊണ്ട് ലോട്ടറി സെന്റർ നിറഞ്ഞു.ലഡ്ഡുവിതരണവും നടന്നു.തമിഴ്‌നാട്,കർണ്ണാടക സ്വദേശികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികളുമുൾപ്പെടെ നിരവധി പേർ വന്നു പോവുന്ന സ്ഥലമാണ് ബത്തേരി.അതിനാൽ തന്നെ വയനാട്ടുകാരൻ തന്നെയായിരിക്കണമെന്നില്ല ഭാഗ്യശാലി.കേരള ലോട്ടറിയുടെ വിശ്വാസ്യതയും സുതാര്യതയും പേരുകേട്ടതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഇവിടെയുള്ള നിരവധി ഏജൻസികളിൽ നിന്ന് ലോട്ടറി എടുക്കാറുണ്ട്.വയനാട്ടിൽ ഏറ്റവും കൂടുതൽ ലോട്ടറി വിൽപ്പന നടക്കുന്നതും ബത്തേരിയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here