അഭ്യൂഹങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം. തിരുവോണം ബമ്പറിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക സ്വദേശി അല്‍ത്താഫിനാണ് ഒന്നാം സമ്മാനം. TG434222 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓണം ബംബര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ മുതലുള്ള അന്വേഷണങ്ങള്‍ക്കാണ് അവസാനമാവുന്നത്. കര്‍ണാടകയില്‍ മെക്കാനിക്കായ അല്‍ത്താഫ് വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് ലോട്ടറി എടുത്തത്.
Also Read : ഇങ്ങ് ഉപ്പ് മുതല്‍ അങ്ങ് എയ്റോസ്പേസ് വരെ; ടാറ്റയുടെ കീഴിലെ ബിസിനസ് സാമ്രാജ്യം
ഫലം വന്നപ്പോള്‍ തന്നെ താനാണ് വിജയി എന്നു മനസ്സിലാക്കിയിരുന്നുവെന്നും കഴിഞ്ഞ 15 കൊല്ലമായി ലോട്ടറി എടുക്കുന്ന ആളാണ് എന്നുമായിരുന്നു അല്‍ത്താഫ് പറഞ്ഞു. വയനാട് ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റിരുന്നത്.
ഒരുമാസം മുന്‍പ് വിറ്റ ടിക്കറ്റാണെന്നും ആരാണ് വാങ്ങിയതെന്ന് ഓര്‍മയില്ലെന്നുമാണ് ലോട്ടറി ഫലം വന്നതിന് പിന്നാലെയുള്ള നാഗരാജ് പറഞ്ഞത്. അല്‍ത്താഫാണ് വിജയി എന്ന് അറിഞ്ഞതിന് പിന്നാലെ വിജയി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് നാഗരാജ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here