നറുക്കെടുപ്പ് മറ്റന്നാള്‍; റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബമ്പര്‍ ഭാഗ്യക്കുറി

നറുക്കെടുപ്പ് ബുധനാഴ്ച എന്നിരിക്കെ റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബമ്പര്‍ ഭാഗ്യക്കുറി. 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്. ഒക്ടോബര്‍ 9 ഉച്ചയ്ക്ക് 2 മണിക്കാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.

നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം ബാക്കിയിരിക്കെ സംസ്ഥാന തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്‌ക്കെത്തി. ഇന്നലെ വൈകുന്നേരം നാലുമണി വരെയുള്ള കണക്കനുസരിച്ച് 6970438 ടിക്കറ്റുകള്‍ വിറ്റുപോയി. ഒരു ദിവസം കൂടി മാത്രം അവശേഷിക്കെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയാണ് ലോട്ടറി വകുപ്പ്.

ALSO READ:ഇന്നും തുടരുന്ന സൗഹൃദം: ചെസ്സ് താരം ക്ലിൻ്റൺ പി നെറ്റോയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ മൂന്നാം സമ്മാനവും 5 ലക്ഷം നാലാം സമ്മാനവും, 2 ലക്ഷം അഞ്ചാം സമ്മാനവും, 500 രൂപ അവസാന സമ്മാനവുമാണ് ഇത്തവണ നല്‍കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരവും, തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുന്നു. നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ചാണ് നറുക്കെടുപ്പ്.

പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള പ്രചരണവും ലോട്ടറി വകുപ്പ് മുന്നോട്ട് നടത്തുന്നുണ്ട്.

ALSO READ:‘അൻവറിന്‍റെ തുലാസ് വച്ച് പാർട്ടിയെ തൂക്കാൻ നിൽക്കണ്ട; വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം’: പ്രതികരിച്ച് നിലമ്പൂരിലെ പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News