ഓണം ബമ്പർ; കേരള സർക്കാരിനോട് നന്ദിയറിയിച്ച് നാൽവർ സംഘത്തിലൊരാൾ

ബമ്പറടിച്ചതില്‍ കേരള സര്‍ക്കാരിനോട് നന്ദിയറിയിച്ച് ലോട്ടറിയടിച്ച നാല്‍വര്‍ സംഘത്തിലൊരാൾ. ബമ്പറടിച്ചവരാരും തങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടാൻ തയ്യാറല്ല. ലോട്ടറി അടിച്ച വിവരം പുറത്തറിയുമെന്ന ഭയം കൊണ്ടാണ് വിവരങ്ങൾ പുറത്ത് വിടാൻ തയ്യാറാകാത്തത്. അപകടത്തിൽ
പരുക്കേറ്റു കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുന്ന വഴിയാണ് ഇവർ ലോട്ടറി ടിക്കറ്റ് എടുത്തത്.

ALSO READ: കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല, സംഘപരിവാറിനെതിരെ സംസാരിക്കാന്‍ യുഡിഎഫ് എംപിമാര്‍ക്ക് വിഷമം: മുഖ്യമന്ത്രി

ഫലം വന്ന് ഒന്നര മണിക്കൂർ കഴിഞ്ഞ് ഓൺലൈനിലൂടെ നോക്കുമ്പോഴാണ് ബമ്പർ അടിച്ച വിവരമറിയുന്നത്. ടിക്കറ്റുകള്‍ മൂന്നുപേരും സഹൃത്തും ചേര്‍ന്ന് ലോട്ടറി ഓഫീസിലെത്തി കൈമാറുകയും ചെയ്തു. 40 ദിവസത്തിനകം പണം ലഭിക്കുമെന്നാണ് ലോട്ടറി ഓഫീസില്‍നിന്ന് അറിയിച്ചതെന്നും നാലുപേരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം കൈമാറുകയെന്നും ഇയാൾ പറഞ്ഞു.

ALSO READ: ആർഡിഎക്സ് നാളെ മുതൽ ഒ ടി ടി പ്ലാറ്റ്ഫോമിലെത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News