പൊലീസ് ആസ്ഥാനത്ത് ഓണം ആഘോഷിച്ചു

പൊലീസ് ആസ്ഥാനത്തു നടന്ന ഓണാഘോഷങ്ങൾ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

വൈകിട്ട് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഓണസന്ദേശം നൽകി. തുടർന്ന് പൊലീസ് ആസ്ഥാനത്തെയും ക്രൈം ബ്രാഞ്ചിലെയും മറ്റ് വിഭാഗങ്ങളിലെയും ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മത്സരങ്ങളിലെ വിജയികൾക്കും വിവിധ മേഖലകളിൽ വിജയം വരിച്ച ജീവനക്കാരുടെ മക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പൊലീസ് ഓർക്കെസ്ട്രയുടെ ഗാനമേളയും സംഘടിപ്പിച്ചു.

also read; നടുങ്ങി വയനാട്; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകൾക്ക് ദാരുണാന്ത്യം

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.

also read; പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയെ പ്രതിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News