ഓണം മലയാളിയുടെ സ്വന്തം ആഘോഷമാണ്, എന്നാൽ സ്വപ്രയത്‌നം കൊണ്ട് ലോകം കീഴടക്കി മലയാളിയുള്ളപ്പോൾ അത് ലോകത്തിന്‍റെ ഉത്സവമായി മാറുന്നു. ഇത്തവണയും ഓണത്തെ അതിഗംഭീരമായിത്തന്നെയാണ് ബെൽജിയം മലയാളികൾ വരവേറ്റത്. കൈരളി ബെൽജിയം മലയാളി അസ്സോസിയേഷൻ എന്ന സന്നദ്ധ സംഘടന യുടെ നേതൃത്വത്തിൽ വ നടന്ന ചടങ്ങ് രണ്ടാം തീയതി ലുവെൻ (Leuven) നഗരത്തില്‍ വെച്ചാണ് അരങ്ങേറിയത് . 750 ൽ പരം ആളുകള്‍ പങ്കെടുത്ത ചടങ്ങിൽ ബെൽജിയത്തിലെ ഇന്ത്യൻ അംബാസിഡർ സന്തോഷ് ഝാ മുഖ്യാതിഥിയായി.
ALSO READ: ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’: ഇന്തോനേഷ്യയിലേക്ക് പോകുന്ന ഔദ്യോഗിക കുറിപ്പിലും പ്രയോഗം
G20 Global Initiative on Land ഡയറക്ടർ മുരളീ തുമ്മാരുകുടി,ലുവെൻ ഡെപ്യൂട്ടി മേയർ Ms. ലാലിന്‍ വദേര , IMEC Sr. Vice President ഹാരിസ് ഒസ്മാന്‍ തുടങ്ങിയവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. രാവിലെ 9 ന് തുടങ്ങി വൈകീട്ട് 6 മണിക്ക് അവസാനിച്ച ചടങ്ങ് കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപ്രകടനങ്ങളും, വിഭവ സമൃദ്ധമായ സദ്യയും കൊണ്ട് ശ്രദ്ധേയമായി.
ALSO READ: സ്വര്‍ണവില ഇടിഞ്ഞു; നേരിയ ആശ്വാസം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here