ജെ എന്‍ യു ക്യാമ്പസില്‍ ഓണം ആഘോഷിക്കരുതെന്ന് തിട്ടൂരം പ്രതിഷേധാര്‍ഹം: വി ശിവദാസന്‍ എംപി

എല്ലാ വര്‍ഷവും ജെ എന്‍ യു ക്യാമ്പസിലെ മലയാളി വിദ്യാര്‍ഥികള്‍ ഒന്നിച്ച് സദ്യയും കലാപരിപാടികളുമായി വിപുലമായി സംഘടിപ്പിക്കാറുള്ള സാംസ്‌കാരികോത്സവത്തിന് ഈ വര്‍ഷം അനുമതി നിഷേധിച്ചിരിക്കുകയാണ്. സംഘപരിവാറിന്റെ കേരളവിരുദ്ധ അജണ്ട നടപ്പിലാക്കുന്ന സര്‍വകലാശാലാ അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വി ശിവദാസന്‍ എംപി പറഞ്ഞു.

സാംസ്‌കാരിക പരിപാടി നടത്താന്‍ ബുക്ക് ചെയ്ത കണ്‍വെന്‍ഷന്‍ സെന്റര്‍, ഔദ്യോഗികമായി ഒരു കാരണവും നല്‍കാതെ ക്യാന്‍സല്‍ ചെയ്യുകയാണ് സര്‍വകലാശാലാ ഭരണകൂടം ചെയ്തത്. സാംസ്‌കാരികമായ വൈവിധ്യത്തോടുള്ള സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് ഇതിന്റെ പിന്നില്‍. ജെ എന്‍ യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റിന്റെ വര്‍ഗീയപ്രസ്താവനകള്‍ പല തവണ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.

READ ALSO:മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നു; പ്രഖ്യാപനവുമായി കമൽ ഹാസൻ

ക്യാമ്പസിലെ മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഓണക്കമ്മിറ്റിയാണ് വര്‍ഷങ്ങളായി ജെഎന്‍യുവില്‍ ഓണം നടത്തുന്നത്. ഈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്താന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സംഘാടകരുടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ജെഎന്‍യു ക്യാമ്പസിലുടനീളം മറ്റു സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ ജെഎന്‍യു ഭരണകൂടം അനുമതി നല്‍കുമ്പോള്‍, ഓണാഘോഷം തടയാനുള്ള ശ്രമങ്ങള്‍ സംഘപരിവാറിന്റെ ദക്ഷിണേന്ത്യ വിരുദ്ധ, കേരള വിരുദ്ധ അജണ്ടയുടെ തുടര്‍ച്ചയാണ്. ഇന്ത്യയുടെ ഐക്യത്തെയും ബഹുസ്വരതയെയും വെല്ലുവിളിക്കുന്ന സംഘപരിവാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്ന് വി ശിവദാസന്‍ എംപി പറഞ്ഞു.

READ ALSO:“നിങ്ങൾ ഒരു അപൂർവ ഹൃദയമാണ്”; അച്ഛന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ശ്രുതി ഹാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News