ഓണം വാരാഘോഷത്തിന് സമാപനം; തലസ്ഥാന നഗരിയെ വര്‍ണാഭമാക്കി ഘോഷയാത്ര

തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. തിരുവനന്തപുരം നഗരിയില്‍ ഘോഷയാത്ര പുരോഗമിക്കുകയാണ്. അറുപത് ഫ്‌ളോട്ടുകളും മൂവായിരത്തോളം കലാകാരന്മാരും ഘോഷയാത്രയില്‍ അണിനിരക്കുന്നുണ്ട്.

also read- തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് എട്ടംഗ സമിതി; രാം നാഥ് കോവിന്ദ് അധ്യക്ഷന്‍; അമിത് ഷാ സമിതിയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാനാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യകലാകാരന്മാര്‍ക്ക് വാദ്യോപകരണമായ കൊമ്പ് കൈമാറി. ഇതോടെ വാദ്യമേളത്തിന് തുടക്കമായി. തുടര്‍ന്ന് ഫ്‌ളോട്ടുകളുടെ വരവായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അറുപതോളം ഫ്‌ളോട്ടുകള്‍ നഗരത്തിന് പുതുകാഴ്ചയേകി.

also read- അച്ഛന് കൂട്ടൊരുക്കി മകന്‍; 72-ാം വയസില്‍ രവീന്ദ്രന്‍ പൊന്നമ്മയ്ക്ക് മിന്നുകെട്ടി; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിവാഹം

തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, പൂക്കാവടി, അമ്മന്‍കുടം തുടങ്ങിയവ നിരവധി തനത് കലാരൂപങ്ങള്‍ ചടങ്ങില്‍ അണിനിരന്നു. ഘോഷയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News