ഓണത്തിന് സപ്ലൈകോ വിപണിയില്‍ ശക്തമായി ഇടപെടും, 18 മുതല്‍ 28വരെ ഓണം ഫെയർ: മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് സപ്ലൈകോ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ മാസം 18 – 28വരെ തിരുവനന്തപുരത്ത് ഓണം ഫെയർ  നടത്തുമെന്നും മുഖ്യമന്ത്രി അത് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 19 മുതൽ എല്ലാ ജില്ലകളിലും 23 മുതൽ എല്ലാ മണ്ഡലങ്ങളിലും ഓണം ഫെയര്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ അഞ്ചിനം കൂടി വിപണിയിൽ കൊണ്ടുവരുന്നു. ഇവയ്ക്കും പൊതുവിപണിയേക്കാൾ അഞ്ചു രൂപ കുറവുണ്ടാകും. 250 കോടിയുടെ വിൽപനയാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. ഓണം വിപണി ലക്ഷ്യമാക്കി സപ്ലൈക്കോ ഉത്പന്നങ്ങള്‍ ഇരട്ടിയോളം ഇറക്കുമതി ചെയ്യുന്നു. ഓഗസ്റ്റ് 10 ഓടെ എല്ലാ സാധനങ്ങളും സപ്ലൈകോ യിൽ ലഭ്യമാകും.

ALSO READ: ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കുതിച്ചുചാടി ജെല്ലിക്കെട്ട് കാള

സപ്ലൈകോയിൽ പ്രതിമാസ വിൽപന 270 കോടിയായി കൂടി. ഗുണനിലവാരം വർധിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിച്ചെന്നും ഇതാണ് വിൽപ്പന കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു ഔട്ട്ലെറ്റിലും സാധനങ്ങൾ ഇല്ലാത്ത അവസ്ഥയില്ലെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽ പ്രതിമാസം 45 കോടിയാണ് ബാധ്യത. ഇത് സർക്കാരിന് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News