സമൃദ്ധമായ ഓണം: 1318 രൂപ വിലവരുന്ന 13 ഇനങ്ങൾ 612 രൂപയ്ക്ക്, സപ്ലൈകോയിൽ വൻ തിരക്ക്‌

ഓണം അടുത്തതോടെ സപ്ലൈകോയിലെ ഓണച്ചന്തകളില്‍ വന്‍ തിരക്ക്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലാണ് സപ്ലൈകോയിൽ ലഭ്യമാക്കുന്നത്. പൊതുവിപണിയിൽ 1318 രൂപ വില വരുന്ന 13 ഇനങ്ങളാണ്‌ 612 രൂപയ്‌ക്ക്‌ ലഭിക്കുന്നത്‌. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ സ്റ്റാളുകൾ പ്രവർത്തിക്കും.

ALSO READ: തുവ്വൂര്‍ കൊലപാതകം, മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; മലപ്പുറം എസ് പി

ചെറുപയർ, ഉഴുന്നുപരിപ്പ്‌, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റർ വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ്‌ സബ്‌സിഡി നിരക്കിൽ ലഭിക്കുന്നത്‌. സബ്‌സിഡി ഇല്ലാത്ത ഇനങ്ങൾക്കും പൊതു വിപണിയേക്കാൾ അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുണ്ട്. വിവിധ ഉത്പ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്.

ALSO READ: സതിയമ്മയെ നീക്കിയത് കാലാവധി ക‍ഴിഞ്ഞതിനാല്‍: മനോരമയുടെ വ്യാജ വാര്‍ത്തയും യുഡിഎഫിന്‍റെ നാടകവും പൊ‍ളിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News