ഓണവിപണിയിൽ സ്റ്റാറായി സപ്ലൈക്കോ; കുറഞ്ഞ വിലയിലെ ഗുണമുള്ള സാധനങ്ങൾക്കായി ജനത്തിരക്ക്

ഓണവിപണി സജീവമാകുമ്പോൾ സപ്ലെക്കോ ഓണം ഫെയറുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസമാണ്. പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് സപ്ലൈകോ നൽകുന്നത്. വിലക്കുറവും ഓഫറുകളുമായി ജനങ്ങളെ ആകർഷിക്കുകയാണ് സപ്ലൈകോ ഓണം ഫെയറുകൾ. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ഒരുക്കിയ ഓണം ഫെയറിൽ രാവിലെ 9.30 മുതൽ രാത്രി എട്ട് വരെ തിരക്കൊഴിഞ്ഞ സമയമില്ല. ഏറെ നേരം ക്യൂവിൽ നിർത്താതെ വേഗത്തിൽ സാധനങ്ങൾ നൽകാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തികഞ്ഞ സംതൃപ്തിയോടെയാണ് സാധനങ്ങൾ വാങ്ങി എല്ലാവരും മടങ്ങുന്നത്.

Also Read: കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെയും സ്റ്റേഷൻ്റെയും നിർമാണത്തിന്‌ തുടക്കമായി; മന്ത്രി പി രാജീവ് പൈലിങ്ങിന്റെ സ്വിച്ചോൺ നിർവ്വഹിച്ചു

നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജന്റുകൾ, ഫ്ളോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവാണ് നൽകുന്നത്. സപ്ലൈകോ ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും കോംബോ ഓഫറുകളും ഉണ്ട്. ശബരി സിഗ്നേച്ചർ കിറ്റ് എന്ന പേരിൽ ആകർഷകമായ കാരിബാഗിൽ 55 രൂപയുടെ ആറ് വിവിധ ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് ലഭിക്കും. ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ നാലുമണിവരെ ഡീപ്പ് ഡിസ്‌കൗണ്ട് അവേഴ്സ് നടപ്പാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News