സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജിആർ അനിൽ

onam kit distribution

ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായി. എഎവൈ കാർഡുടമകൾ, ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണകിറ്റ് ലഭിക്കും. 14 ഇന സാധനങ്ങളാണ് ഇത്തവണ കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

Also Read; ‘സിപിഐഎം പൊലീസുകാരെ ഉപയോഗിച്ചല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കും’: എ വിജയരാഘവൻ

ഇന്നുമുതൽ നാലുദിവസം കൊണ്ട് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണകിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയും. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റ് ലഭിക്കും. മന്ത്രി ജിആർ അനിൽ സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

Also Read; ‘അസാമാന്യമായ സംഘാടകമികവും പ്രത്യയശാസ്ത്ര ദൃഢതയും ഒത്തിണങ്ങിയ നേതാവ്’: ചടയൻ ഗോവിന്ദന്റെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

തുണിസഞ്ചി അടക്കം 14 ഇന സാധനങ്ങൾ ഉൾപ്പെട്ടതാണ് ഓണകിറ്റ്. സൗജന്യ ഓണക്കിറ്റിന് പുറമേ, പൊതു വിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സര്‍ക്കാരിന്റെ ഓണച്ചന്തകളിലുടെയും, ഔട്ട്ലെറ്റുകളിലുടെയും സാധനങ്ങൾ വിപണനം ചെയ്യുന്നുണ്ട്. പൊതു വിപണിയിൽ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ സർക്കാറിൻ്റെ വിപണിയിടപ്പെടൽ ജനങ്ങൾക്ക് വലിയ അശ്വാസമാവുകയാണ്.

News Summary; Onam free kit distribution has started in Kerala 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News