ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദീർഘകാലമായി തിരുവനന്തപുരം നഗരം നേരിടുന്ന പ്രശ്‌നമാണ് കലാഭവൻ മണി റോഡ് ഉൾപ്പെടെയുള്ള ചില റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കാനാകാത്തത്. ഇക്കാര്യത്തിൽ തുടർച്ചയായി സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തേ കരാറെടുത്ത സ്ഥാപനം നിര്‍മാണത്തില്‍ അനാസ്ഥ കാണിച്ചു.തുടർന്നെടുത്ത കർക്കശ നിലപാടുകൊണ്ടാണ് ഇപ്പോൾ പണി പൂർത്തിയാക്കാനായതെന്നും റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി.
also read :കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിയില്‍ മദ്യം നിറച്ചു നല്‍കി; അമ്മ അറസ്റ്റില്‍
വിവിധ വകുപ്പുകളുടെ ചുമതലയിൽ വരുന്ന സ്മാർട് സിറ്റി പദ്ധതിയിലാണ് റോഡ് നവീകരണം ഉൾപ്പെട്ടിരിക്കുന്നത്. കലാഭവൻമണി റോഡിന്റെ നിർമാണം പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് ഫണ്ട് ബോർഡാണ് ഏറ്റെടുത്തത്. എന്നാൽ നേരത്തേ കരാറെടുത്ത സ്ഥാപനം നിര്‍മാണത്തില്‍ അനാസ്ഥ കാണിക്കുകയും തുടർന്ന് ഡക്ട് നിർമാണവുമായി ബന്ധപ്പെട്ട് റോഡാകെ പൊളിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാതിരുന്നതിനെ തുടർന്ന് കരാറുകാരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു. നിക്ഷേപം പിടിച്ചുവെച്ച് പ്രവൃത്തി വിഭജിച്ച് പലതാക്കി ടെൻഡർ ചെയ്യുകയുമായിരുന്നു. അതിന് ഒട്ടേറെ തടസങ്ങളുമുണ്ടായിരുന്നു. ഇത്തരത്തിൽ എടുത്ത കർക്കശ നിലപാടുകൊണ്ടാണ് ഇപ്പോൾ പണി പൂർത്തിയാക്കാനായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
also read :പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ച;എംവി ഗോവിന്ദൻ മാസ്റ്റർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here