മനുഷ്യരെല്ലാരും ഒന്നുപോലെ; ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണം

മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാം ഒന്നുപോലെ എന്ന വരികൾ വീണ്ടും മൂളി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്.മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് മലയാളികളുടെ ഈ പ്രധാന ആഘോഷം.

also read:സകുടുംബം ഓണാശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്

ഓണത്തിന്റെ വരവറിയിച്ച് അത്തം നാളില്‍ തുടങ്ങുന്ന പൂക്കളം തിരുവോണത്തിൽ അവസാനിക്കുന്നു. എങ്കിലും ഓണത്തിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ഉത്രാടം നാളിലെ പോലെ തിരുവാണ ദിവസവും ഓണക്കോടി ഉടുത്ത് പൂക്കളം തീർത്ത് ഓണസദ്യ ഒരുക്കി മഹാബലിയെ വരവേൽക്കുന്ന മലയാളിയുടെ ആഘോഷങ്ങൾക്ക് ചരിത്രത്തോളം പഴക്കമുണ്ട്.അതുകൊണ്ടാണ് ഓണം കേരളീയരുടെ ദേശീയോത്സവം എന്ന് പറയുന്നതും.

also read:അഞ്ച് ലക്ഷത്തോളം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു; മന്ത്രി ജി ആര്‍ അനില്‍

പണ്ടുകാലത്തെ പോലെ അത്രയും വലിയ രീതിയിൽ അല്ലെങ്കിലും ഓണക്കളികളും മലയാളികൾക്കിടയിൽ അത്രപെട്ടെന്നൊന്നും അന്യമായിട്ടില്ല എന്ന് പറയേണ്ടി വരും. തിരക്കേറിയ ജീവിത സാഹചര്യത്തിലും ഇപ്പോഴും മലയാളികൾക്കിടയിൽ മിക്കയിടത്തും ഓണപ്പാട്ടുകളും കളികളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ് നിൽക്കുന്നു. മലയാളി അന്നുമിന്നും കാണം വിറ്റും ഓണമുണ്ണും.കാലം എത്ര മാറിയാലും മലയാളികളുടെ മനസ്സിൽ ഓണം ഒരു ഉത്‌സവമായി തന്നെ നിറഞ്ഞു നിൽക്കും. ഏവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണാശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News