ഓണക്കാലമായിട്ട് നാട്ടിലെത്താൻ ട്രെയിൻ കിട്ടാതെ നെട്ടോട്ടമോടി മലയാളികൾ. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള ട്രെയിനിലെ ജനറൽ കോച്ചിലും റിസേർവ്ഡ് കോച്ചുകളിലും വൻ തിരക്കാണ്. ഭൂരിഭാഗം പേർക്കും സീറ്റ് പങ്കിടേണ്ട ആർഎസി സ്‌റ്റാറ്റസാണ് ലഭിച്ചത്.
ALSO READ: സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് സെറ്റിന്റെ കരുത്ത്: റെഡ്മി 14ആർ പുറത്തിറങ്ങി
രണ്ട് മാസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്കുപോലും സീറ്റ് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിൽ റെയിൽവേ കാട്ടിയ അലംഭാവമാണ് ദുരിതയാത്രയ്ക്ക് കാരണം. ഇതോടെ കെഎസ്ആർടിസി ബസ്സുകളെ ആശ്രയിച്ചിരിക്കുകയാണ് മലയാളികൾ.
ALSO READ: മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി
ഓണാവധി പ്രമാണിച്ച് കെഎസ്ആർടിസി ഒരുക്കിയ പ്രത്യേക സർവീസ് ഏവർക്കും ഒരനുഗ്രഹമാണ് എന്ന് തന്നെ വേണം പറയാൻ. ഈ മാസം 23വരെ പ്രത്യേക അധിക സർവീസുകളാണ് വിവിധ കേന്ദ്രത്തിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് അനുവദിച്ചത്. നിലവിലുള്ള 90 ബസുകൾക്ക് പുറമെയാണ് ദിവസവും 58 അധിക ബസുകളുടെ സർവീസ് കെഎസ്ആർടിസി നടത്തുന്നുണ്ട്. അതേസമയം ഓണം കഴിഞ്ഞുള്ള മടക്കയാത്രയും ബുദ്ധിമുട്ടിലാണ്. 15, 16, 17 തിയതികളിൽ ബംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് കിട്ടാനില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here