മുംബൈയുടെ ഹൃദയം കവർന്ന് സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

Onam Oppulance

മുംബൈ മഹാനഗരത്തിൽ ഓണത്തിന്റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും ചേർന്നാണ് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചത്. സീവുഡ്സ് സമാജത്തിന്റെ നൂറിൽപ്പരം കലാകാരന്മാർ ചേർന്നൊരുക്കിയ ഒമ്പത് ഡയമീറ്ററോളം വലിപ്പമുള്ള പൂക്കളം ഏഷ്യയിലെ ഏറ്റവും വലിയ പൂക്കളങ്ങളിലൊന്നായി തീർന്നു. ഒപ്പുലൻസ് മാളിന്റെ നടുത്തളത്തിൽ തീർത്ത ഭീമൻ പൂക്കളവും അതിനു ചുറ്റും നടന്ന കലാപരിപാടികളും മലയാളികളുടെയും അന്യഭാഷക്കാരുടെയും ഹൃദയം കവർന്നു.

Also Read: സെപ്തംബർ 1 മുതൽ 17 വരെ വൻ ലാഭം കൈവരിച്ച് കെഎസ്ആർടിസി

കുടയും ചൂടി മാവേലി നടന്നു വന്നതിനു പുറമെ നാട്ടിലെ വണ്ടിവേഷങ്ങളെ അനുസ്മരിപ്പിക്കുമാറ് നടന്നു നീങ്ങുന്ന ഓണപ്പൊട്ടന്മാരും വേഷങ്ങളും മഴുവേന്തിയ പരശുരാമനും കുരുന്ന് വാമനനും മാളിന്റെ നടുത്തളത്തിലിറങ്ങിയപ്പോൾ നവി മുംബൈയിൽ ഓണം നിറഞ്ഞാടുകയായിരുന്നു. ഉത്രാട ദിനത്തിലെ സായാഹ്നത്തിൽ അഞ്ചു മുതൽ ഒമ്പതര വരെ വിവിധ കലാപരിപാടികൾ മാളിൽ അരങ്ങേറി. സെപ്റ്റംബർ 15 ന് രാവിലെ പത്തര മുതൽ ഭീമൻ പൂക്കളം മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് ഒരുങ്ങിയിരുന്നു.

Also Read: സർക്കാർ ഒപ്പമുണ്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരാഴ്‌ചയ്ക്കിടെ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ

ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളേയും ആസ്പദമാക്കി ഒരുക്കിയ ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, തെയ്യം, ഫ്യൂഷൻ നൃത്തം, മവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, മുതലായ കേരളത്തിൻ്റെ സാംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തതത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News