സിംപിളാണ് സ്വീറ്റും; ഓണസദ്യയ്ക്ക് വിളമ്പാം ഏത്തയ്ക്ക പച്ചടി

ഓണസദ്യയ്ക്ക് വിളമ്പാന്‍ നല്ല കിടിലന്‍ ഏത്തയ്ക്ക പച്ചടി തയ്യാറാക്കിയാലോ ? മധുരമൂറുന്ന ഏത്തയ്ക്ക പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

നല്ലതുപോലെ പഴുത്ത് വട്ടത്തില്‍ അരിഞ്ഞ ഏത്തന്‍ പഴം – 2 കപ്പ്

പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – 4 എണ്ണം

ചെറിയ ഉള്ളി – 4 എണ്ണം

തിരുമ്മിയ തേങ്ങ – 1 കപ്പ്

മുളക് പൊടി – ½ ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി – ¼ ടീ സ്പൂണ്‍

കടുക് – 1 ടീ സ്പൂണ്‍

വറ്റല്‍ മുളക് – 4 എണ്ണം

കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്

പുളിയില്ലാത്ത തൈര് – 1 കപ്പ്

പഞ്ചസാര – ½ ടീ സ്പൂണ്‍

Also Read : ഓണസദ്യയ്ക്കുള്ള പപ്പടം വെറും പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം

തയ്യാറാക്കുന്ന വിധം

അരിഞ്ഞ നേന്ത്രപ്പഴം മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് ഇവ വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.

വെന്ത് വെള്ളം വറ്റുമ്പോള്‍ തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് പഴത്തില്‍ ചേര്‍ത്ത് ഇളക്കുക.

ഈ മിശ്രിതം തണുത്തശേഷം തൈരും പഞ്ചസാരയും ചേര്‍ക്കുക.

ഇതില്‍ എണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് താളിച്ച് ചേര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News