വിനാഗിരി ഇല്ലാതെ മുത്തശ്ശിമാരുണ്ടാക്കുന്ന അതേരുചിയില്‍ നാരങ്ങ അച്ചാര്‍ തയ്യാറാക്കാം

മുത്തശ്ശിമാരുണ്ടാക്കുന്ന അതേരുചിയില്‍ നാരങ്ങ അച്ചാര്‍ തയ്യാറാക്കാം. അധികം കയ്പ്പും പുളിയുമൊന്നുമില്ലാതെ കിടിലന്‍ നാരങ്ങ അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

നാരങ്ങ – 5

നല്ലെണ്ണ – 100 മില്ലിലിറ്റര്‍

കടുക് – 1 സ്പൂണ്‍

മുളക് – 2

ഉപ്പ് – ആവശ്യാനുസരണം

ഉലുവ – കാല്‍ സ്പൂണ്‍

കായം – കാല്‍ സ്പൂണ്‍

മുളകുപൊടി – 1-3 സ്പൂണ്‍ (എരിവ് അനുസരിച്ച് )

വെളുത്തുള്ളി – ആവശ്യമെങ്കില്‍

പഞ്ചസാര – 1 സ്പൂണ്‍

തയാറാക്കുന്ന വിധം

നാരങ്ങ നന്നായി കഴുകുക.

ഒരു പാത്രത്തില്‍ വെള്ളം വച്ച് തിളപ്പിക്കുക

അതിലേക്കു നാരങ്ങ ഇട്ടു വേവിക്കുക

കുറച്ച് നേരം അടച്ചുവച്ച ശേഷം നാരങ്ങ വെള്ളത്തില്‍ നിന്നും മാറ്റുക.

നാരങ്ങ മുറിച്ച് കുരു മാറ്റി എടുക്കുക.

ഉപ്പ് പുരട്ടി ഒരു ദിവസം അല്ലെങ്കില്‍ അര മണിക്കൂര്‍ വയ്ക്കുക

ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കുക

കടുക് ചേര്‍ത്തു പൊട്ടുമ്പോള്‍ വെളുത്തുള്ളി കനം കുറച്ച് മുറിച്ചു ചേര്‍ത്ത് വഴറ്റുക

മുളക്, ഉലുവ, കായം എന്നിവ ചേര്‍ക്കുക.

തീ ഓഫാക്കിയ ശേഷം മാത്രം മുളകുപൊടി ചേര്‍ത്ത് ഇളക്കുക

നാരങ്ങ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച ശേഷം തീ കത്തിച്ചു ചെറുതായി ഒന്നു ചൂടാക്കുക

ശേഷം അതിലേക്ക് പഞ്ചസാര കൂടെ ചേര്‍ക്കുക

ഒരു ഫ്രൈയിങ് പാനില്‍ നല്ലെണ്ണ ചൂടാക്കി ഒഴിച്ച് വൃത്തിയുള്ള കുപ്പിയില്‍ സൂക്ഷിച്ച് വയ്ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News