ഓണ സദ്യയ്ക്ക് വിളമ്പാം നല്ല മധുരം കിനിയും പൈനാപ്പിള്‍ പച്ചടി

ഓണ സദ്യയ്ക്ക് വിളമ്പാം നല്ല മധുരം കിനിയും പൈനാപ്പിള്‍ പച്ചടി. രുചികരമായ രീതിയില്‍ പൈനാപ്പിള്‍ പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read : വേവിക്കുമ്പോള്‍ ഗ്രീന്‍പീസിന്റെ പച്ച നിറം നഷ്ടപ്പെടാറുണ്ടോ? എങ്കില്‍ വേവിക്കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനോക്കൂ

ആവശ്യമുള്ളവ:

പഴുത്ത പൈനാപ്പിള്‍ അരിഞ്ഞത് – 2 കപ്പ്

തിരുമ്മിയ തേങ്ങ – 1 കപ്പ്

മുളക് പൊടി – ½ ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി – ¼ ടീ സ്പൂണ്‍

പുളിയില്ലാത്ത തൈര് – 1 കപ്പ്

പഞ്ചസാര – ½ സ്പൂണ്‍

കടുക് – 1 ടീ സ്പൂണ്‍

വറ്റല്‍ മുളക് – 4 എണ്ണ

പച്ച മുളക് – 4 എണ്ണം

കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചെറുതായി അരിഞ്ഞ പൈനാപ്പിള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കാം.

വെന്തു വെള്ളം വറ്റിയ ശേഷം ഇതിലേക്ക് പഞ്ചസാര ചേര്‍ക്കാം.

തേങ്ങ, പച്ചമുളക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് കഷണങ്ങളില്‍ ചേര്‍ത്ത് ചൂടാക്കുക.

ഇത് തണുത്ത ശേഷം നല്ല കട്ടത്തൈര് ചേര്‍ത്തിളക്കണം.

വറ്റല്‍ മുളക്, കടുക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News