ഓണസദ്യയ്ക്ക് വിളമ്പാം സ്‌പെഷ്യല്‍ സാമ്പാര്‍

ഓണസദ്യയ്ക്ക് വിളമ്പാം സ്‌പെഷ്യല്‍ സാമ്പാര്‍. നല്ല കിടിലന്‍ രുചിയില്‍ ടേസ്റ്റി സാമ്പാര്‍ വിളമ്പുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

സാമ്പാര്‍ പരിപ്പ് – 1 ½ കപ്പ്

കഷണങ്ങളാക്കിയ വെള്ളരിക്ക – 1 കപ്പ്

കഷണങ്ങളാക്കിയ പടവലങ്ങ – 1 കപ്പ്

കഷണങ്ങളാക്കിയ കത്തിരിക്ക – 1 കപ്പ്

കഷണങ്ങളാക്കിയ ചേമ്പിന്‍ കഷ്ണം – 1 കപ്പ്

കഷണങ്ങളാക്കിയ ചീനി അമരയ്ക്ക – ¼ കപ്പ്

തൊലി കളഞ്ഞ ചെറിയ ഉള്ളി – ½ കപ്പ്

തക്കാളി വലുതായി അരിഞ്ഞത് – ½ കപ്പ്

കഷണങ്ങളാക്കിയ വെണ്ടക്ക – ½ കപ്പ്

കഷണങ്ങളാക്കിയ മുരിങ്ങയ്ക്ക – ½ കപ്പ്

പുളി വലിയ നെല്ലിക്ക വലുപ്പത്തില്

മുളക് പൊടി – 2 ടീസ്പൂണ്‍

മല്ലി പൊടി – 4 ടീസ്പൂണ്‍

കായ പൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍

ഉലുവ പൊടി – ¼ ടീസ്പൂണ്‍

കൊത്തമല്ലിയില – ¼ കപ്പ്

തൊണ്ടന്‍ മുളക്

ജീരകം പൊടി – ¼ ടീസ്പൂണ്‍

വറ്റല്‍ മുളക് – 4 എണ്ണം

കടുക് – 1 ടീസ്പൂണ്‍

എണ്ണ, ഉപ്പ്, കറിവേപ്പില, മല്ലയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ പരിപ്പ്, ചേമ്പ്, ചെറിയഉള്ളി ഇവ വെള്ളം ചേര്‍ത്ത് വേവിക്കുക.

ഇതിലേക്ക് എല്ലാ കഷ്ണങ്ങളും പിഴിഞ്ഞെടുത്ത പുളി വെള്ളത്തില്‍ എല്ലാ പൊടിവര്‍ഗ്ഗങ്ങളും ചേര്‍ത്ത് കഷ്ണങ്ങളോടൊപ്പം ചേര്‍ക്കുക.

ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തീരെ കുറുക്കാതെ തരത്തില്‍ വേവിക്കുക.

നല്ല തിളച്ച് വെന്തു വരുമ്പോള്‍ മല്ലയില ചേര്‍ക്കുക.

ചൂടായ ചീനിചട്ടിയില്‍ എണ്ണ ഒഴിച്ച് വറ്റല്‍ മുളക്, കടുക്, കറിവേപ്പില ചേര്‍ത്ത് താളിച്ച് ചേര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News