ഓണ സദ്യയിലെ പ്രധാന വിഭവം, പാലട പായസം തയ്യാറാക്കിയാലോ ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് പാലട പായസം. രുചിയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന പാലട പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
അരി അട – അര കപ്പ്
പാല്‍ – മൂന്നു കപ്പ്
പഞ്ചസാര – അര കപ്പ്
ഏലയ്ക്കാ പൊടി- കാല്‍ ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്- 25 ഗ്രാം
കിസ്മിസ് – 25 ഗ്രാം
നെയ്യ് – അര ടീ സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക് – 1 കപ്പ്
ഉണ്ടാക്കുന്ന വിധം
തിളപ്പിച്ച വെള്ളത്തില്‍ അട 20-30 മിനിറ്റ് നേരം കുതിര്‍ത്തു വെക്കുക.
കുതിര്‍ന്ന അട സാദാ വെള്ളത്തില്‍ രണ്ടു മൂന്നു തവണ കഴുകി എടുക്കുക.
അരിപ്പ പോലുള്ള പാത്രത്തിലിട്ട് വെള്ളം ഊറ്റിക്കളയുക.
മൂന്നു കപ്പ് പാല്‍ നന്നായി ചൂടാക്കുക.
അതിലേക്ക് കഴുകിവെച്ച അട തീ കുറച്ചുവെച്ച് 25-30 മിനിറ്റ് ഇട്ടു വേവിക്കുക.
അട കട്ടിയില്ലാതെ നേര്‍ത്തുവരുന്നതുവരെ വേവിക്കണം.
ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്തു കുറച്ചുനേരം കൂടി വേവിക്കുക.
ഇളംനിറമാകുന്നതുവരെ വേവിക്കണം.
പിന്നീട് കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ക്കുക.
ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ത്തു, ഇളക്കിയ ശേഷം തീ അണയ്ക്കണം.
നെയ്യ് ചൂടാക്കി, അതിലേക്ക് അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് പായസത്തില്‍ ചേര്‍ക്കണം.
10-15 മിനുട്ടിന് ശേഷം അര ടീസ്പൂണ്‍ നെയ് കൂടി ചേര്‍ത്ത് ഇളക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here