ഓണ സദ്യയ്ക്ക് വിളമ്പാം കിടിലന്‍ ഗോതമ്പ് പായസം

ഓണ സദ്യയ്ക്ക് വിളമ്പാം കിടിലന്‍ ഗോതമ്പ് പായസം. വളരെ കുറഞ്ഞ സമയംകൊണ്ട് നല്ല കിടിലന്‍ ഗോതമ്പ് പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Also Read : തൈരുണ്ടോ വീട്ടില്‍ ? ഇങ്ങനെ പരീക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറും

ചേരുവകള്‍

നുറുക്ക് ഗോതമ്പ് – 2 കപ്പ്

തേങ്ങ് – 3 എണ്ണം

ഏലക്കായ് പൊടി – 1 ടേബിള്‍ സ്പൂണ്‍

ചൂടാക്കി പൊടിച്ചെടുത്ത ജീരകം – ½ ടേബിള്‍ സ്പൂണ്‍

ചുക്കുപൊടി – ¼ ടേബിള്‍ സ്പൂണ്‍

നെയ്യ് – 5 ടേബിള്‍ സ്പൂണ്‍

അണ്ടിപരിപ്പ് – 50 ഗ്രാം

ഉണക്ക മുന്തിരി – 50 ഗ്രാം

ഉണങ്ങിയ തേങ്ങ ചെറുതായി അരിഞ്ഞത് – ¼ കപ്പ്

ശര്‍ക്കര പാനി – 2 കപ്പ്

തയ്യാറാക്കുന്ന വിധം

ശര്‍ക്കര പാനിയിലുളള അഴുക്കു മാറ്റി അരിച്ചുവയ്ക്കുക.

തേങ്ങ ചിരകി ഒന്നാം പാല്‍ 1/2 കപ്പ്, 3 കപ്പ് രണ്ടാം പാല്‍, 2 ഗ്ലാസ് മൂന്നാം പാല്‍ എടുക്കുക.

കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പ് കുക്കറില്‍ വേവിച്ചെടുക്കുക.

ഒരു ഉരുളിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് ഗോതമ്പ് ശര്‍ക്കര പാനി ചേര്‍ത്ത് കുറുക്കി എടുക്കുക.

പിന്നെ മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേര്‍ക്കുക. ഇളക്കി കൊണ്ടേയിരിക്കുക.

പിന്നെ ഒന്നാം പാല്‍ ചേര്‍ക്കുക. പിന്നെ തിളയ്ക്കരുത്. ചെറുതീയില്‍ ചൂടാക്കിയാല്‍ മതിയാകും.

പിന്നെ നെയ്യില്‍ വറുത്ത അണ്ടിപരിപ്പ്, ഉണക്ക മുന്തിരി തേങ്ങ, ജീരകപൊടി, ചുക്കുപൊടി, ഏലയ്ക്കാപൊടി ചേര്‍ത്ത് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News