ഓണ സദ്യയ്ക്ക് വിളമ്പാം നേന്ത്രപ്പഴ പുളിശ്ശേരി

ഓണ സദ്യയ്ക്ക് വിളമ്പാം നേന്ത്രപ്പഴ പുളിശ്ശേരി. നല്ല മധുരവും പുളും ചേര്‍ന്ന കിടിലന്‍ നേന്ത്രപ്പഴ പുളിശ്ശേരി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

പഴുത്ത നേന്ത്രപ്പഴം – രണ്ടെണ്ണം

പച്ചമുളക് – രണ്ടെണ്ണം

വെള്ളം – ഒരു കപ്പ്

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

മുളകുപൊടി – അര ടീസ്പൂണ്‍

കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍

ശര്‍ക്കര – ഒരു ടേബിള്‍ സ്പൂണ്‍

തേങ്ങ – ഒരു കപ്പ്

പച്ചമുളക് – മൂന്നെണ്ണം

ചെറിയ ജീരകം – മുക്കാല്‍ ടീസ്പൂണ്‍

വെള്ളം – അരക്കപ്പ്

കട്ട തൈര് – 1 1/2 കപ്പ്

വെളിച്ചെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍

കടുക് – ഒരു ടീസ്പൂണ്‍

ഉലുവ – 1/2 ടീസ്പൂണ്‍

വറ്റല്‍മുളക് – രണ്ടെണ്ണം

കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം അത്യാവശ്യം കട്ടിയുള്ള കഷണങ്ങളായി മുറിക്കുക.

ഇതിലേക്ക് 2 പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.

ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ശര്‍ക്കര കൂടെ ചേര്‍ത്ത് മിക്‌സ് ചെയ്യുക.

ഒരു കപ്പ് തേങ്ങ, 3 പച്ചമുളക്, ജീരകം, വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.

ഇതിലേക്ക് ഒന്നര കപ്പ് തൈര് ചേര്‍ത്ത് നന്നായി സ്പൂണ്‍ കൊണ്ട് യോജിപ്പിക്കുക.

ഇത് തിളച്ചു വരുന്ന പഴം കഷണങ്ങളില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ചെറു തീയില്‍ പാകം ചെയ്യുക. തിളച്ചു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്ക് ഉപ്പ് ചേര്‍ക്കുക

മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കുക

അതിലേക്ക് കടുക്, വറ്റല്‍മുളക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് താളിച്ച് കറിയിലേക്ക് പകര്‍ത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News