നല്ല മധുരം കിനിയും പഴം പ്രഥമന്‍ തയ്യാറാക്കിയാലോ ?

ഓണം സദ്യയ്ക്ക് നല്ല മധുരം കിനിയും പഴം പ്രഥമന്‍ തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ പഴം പ്രഥമന്‍ തയ്യാറാക്കിയാലോ ?

ചേരുവകള്‍

നേന്ത്രപ്പഴം നന്നായി പഴുത്തത് – 2 എണ്ണം

ശര്‍ക്കര – 600 ഗ്രാം

തേങ്ങ – 2 എണ്ണം

നെയ്യ് – 50 എംഎല്‍

അണ്ടിപരിപ്പ് – 25 ഗ്രാം

തയാറാക്കുന്ന വിധം

തേങ്ങാ ചിരവി ഒന്നാം പാലും അതിനു ശേഷം 2 കപ്പ് ചൂടുവെള്ളം ചേര്‍ത്തു പിഴിഞ്ഞ് രണ്ടാം പാലും എടുത്തു വയ്ക്കുക.

പഴം നന്നായി പുഴുങ്ങി പഴത്തിനുള്ളിലെ നാര് മാറ്റിയ ശേഷം നന്നായി ഉടച്ചെടുക്കുക.

ചുവടു കട്ടിയുള്ള പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് പഴം ഉടച്ചത് ചേര്‍ത്ത് നന്നായി വരട്ടുക.

വെള്ളത്തിന്റെ അംശം പൂര്‍ണമായും ഒഴിവായ ശേഷം ഒരുക്കി വച്ച ശര്‍ക്കര ചേര്‍ക്കാം.

പഴവും ശര്‍ക്കരയും നന്നായി വരട്ടി യോജിപ്പിക്കുക.

ഇതിനു ശേഷം രണ്ടാം പാല്‍ ചേര്‍ത്തു കുറുക്കുക.

പിന്നെ ഒന്നാം പാലും ആവശ്യത്തിനു നെയ്യും ചേര്‍ത്തു പാകമായാല്‍ ഇറക്കി വയ്ക്കാം.

നെയ്യില്‍ അണ്ടിപ്പരിപ്പു വറുത്തിട്ട് ചൂടോടെ കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here