ഓണ സദ്യയിലെ കേമന്‍, തയ്യാറാക്കാം ഇഞ്ചിക്കറി

ഓണ സദ്യയിലെ കേമന്‍, തയ്യാറാക്കാം ഇഞ്ചിക്കറി. ചെറിയ മധപരവും ചെറിയ പുളിപ്പും കുറച്ച് എരിവുമൊക്കെയായി നല്ല കിടിലന്‍ രുചിയില്‍ ഇഞ്ചിക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ഇഞ്ചി – 100 ഗ്രാം

പുളി – 100 ഗ്രാം

മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍

മുളകുപൊടി – ¾ ടീസ്പൂണ്‍

പച്ചമുളക് – 3 എണ്ണം

കടുക് – 1 ടീസ്പൂണ്‍

വറ്റല്‍ മുളക് – 3 എണ്ണം

വെള്ളം – 2 ½ കപ്പ്

ശര്‍ക്കര

ഉപ്പ്

വെളിച്ചെണ്ണ

കറിവേപ്പില

തയാറാക്കുന്ന വിധം

പുളി, വെള്ളത്തില്‍ ഇട്ടു നന്നായി പിഴിഞ്ഞ് അരിച്ചെടുത്തു വയ്ക്കണം.

ഇഞ്ചി രണ്ടു ടേബിള്‍സ്പൂണ്‍ ചെറുതായി മുറിച്ചെടുക്കണം.

ബാക്കി ഇഞ്ചി കനം കുറച്ചു വറുക്കാന്‍ കഷണങ്ങളാക്കി എടുക്കണം.

വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി വറുക്കാനുള്ള ഇഞ്ചി ചേര്‍ത്തു നല്ല ക്രിസ്പി ആകുന്നതു വരെ വറുത്തുകോരുക

ഈ ഇഞ്ചി തണുക്കുമ്പോള്‍ പൊടിച്ചു വയ്ക്കണം.

കുറച്ച് എണ്ണ ഒഴിച്ച് ചെറുതാക്കി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൊരിഞ്ഞു വരുമ്പോള്‍ ഇതിലേക്കു പുളി വെള്ളം ചേര്‍ത്തു കൊടുക്കുക.

പുളി വെള്ളത്തിലേക്കു മഞ്ഞള്‍ പൊടി, മുളകുപൊടി, ഉപ്പ്, ശര്‍ക്കര എന്നിവ ചേര്‍ത്തു യോജിപ്പിക്കുക.

പുളി വെള്ളം തിളച്ചു കുറുകി വരുമ്പോള്‍ വറത്തു പൊടിച്ച ഇഞ്ചി കൂടി ചേര്‍ത്തു യോജിപ്പിക്കുക.

ഇനി ഇഞ്ചിക്കറി സ്റ്റൗവില്‍ നിന്നും മാറ്റാം.

വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്തു മൂപ്പിച്ച ശേഷം ഇഞ്ചി കറിയിലേക്കു ചേര്‍ത്തു കൊടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News