സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവർക്കായി ഇന്ന് മുതൽ വിതരണം പുനരാരംഭിക്കും. 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്. കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്.

ALSO READ:സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തതായിട്ടുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേരും കിറ്റ് വാങ്ങാനുണ്ട്. കിറ്റ് വാങ്ങിക്കാൻ കഴിയാത്തവർക്ക് ഓണം അവധിക്ക് ശേഷം വിതരണം ചെയ്യുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് ഓണക്കിറ്റ് വിതരണത്തിന് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് വിലക്ക് നീക്കിയത്. അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ.

ALSO READ:കർഷകന് ഒരു രൂപ പോലും നഷ്ടമുണ്ടാകുന്നില്ല; ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്‍റെയും പ്രസ്താവനകള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗം; മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News