ശബരിമലയിൽ ഓണസദ്യക്ക് തുടക്കമായി

ശബരിമലയിൽ ഓണസദ്യക്ക് തുടക്കമായി. ഉത്രാട നാളിൽ ആരംഭിച്ച ഓണ സദ്യ 5 ദിവസം വരെ നീണ്ടു നിൽക്കും. ഉത്രാട നാളിൽ ആദ്യം അയ്യപന് മുന്നിൽ 20 കൂട്ട വിഭവങ്ങൾ അടങ്ങിയ സദ്യ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ജയരാമൻ നമ്പൂതിരിയും ചേർന്ന് വിളമ്പിയതോടെയാണ്ഓണ നാളിലെ സദ്യക്ക് തുടക്കമായത്.

also read:ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

തിരുവോണ ദിവസമായ ഇന്ന് തന്ത്രിയുടെ വകയാണ് ഭക്തർക്ക് സദ്യ സമർപ്പിക്കുന്നത്.രാവിലെ അത്തപ്പൂക്കളം ഒരുക്കിയതിന് ശേഷമാണ് ഓണ സദ്യക്കുളള ഒരുക്കങ്ങൾ ആരംഭിച്ചത്. ഓണക്കാല പൂജകൾക്ക് ശേഷം വ്യാഴം രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.

also read:ആഗസ്റ്റ് 30 ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News