ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല, ശാസ്താംകോട്ട ക്ഷേത്ര ഊട്ടുപുരയിൽ വാനരന്മാർക്ക് സദ്യ വിളമ്പി

monkey sadya kollam

പതിവ് തെറ്റാതെ കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി. മുതിർന്ന വാനരന്മാരായ കൊച്ച് സായിപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്ര കുരങ്ങന്മാർ സദ്യ ഉണ്ട് ആഹ്ലാദിച്ചു. സദ്യയ്ക്ക് മുമ്പ് അമ്പല കുരങ്ങന്മാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സദ്യയ്ക്ക് വാനരരന്മാർ കുറവായിരുന്നു.

Also Read; ‘മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വയ്ക്കുന്നത് ലോകത്തെവിടെയുമില്ലാത്ത മാതൃക’: മന്ത്രി സജി ചെറിയാൻ

ശാസ്താംകോട്ട ക്ഷേത്ര ഊട്ടുപുരയിൽ തൂശനിലയില്‍ ചോറുവിളമ്പി പരിപ്പും പപ്പടവും അവിയലും തൊടുകറികളും പായസവുമായി വാനരന്മാരുടെ ഓണ സദ്യ കെങ്കേമമായി. ഇലനിരത്തി വിഭവങ്ങള്‍ വിളമ്പി വാനരന്മാരെ വിളിക്കുകയാണ് പതിവ്. അനിയുടെ കൈപുണ്യത്തിൽ 101 കൂട്ടം കറികൾ ശാസ്‌താംകോട്ട എസ്ഐ ഷാനവാസ് സദ്യ വിളമ്പി.വാനര ഭോജനശാലയിൽ സദ്യ തയ്യാറാക്കി വച്ചു. സംഘത്തിലെ മൂപ്പൻ കെ‌ാച്ച് സായിപ്പും,ചിങൻയനും കുട്ടനും ലക്ഷമിയും വാല് മുറിയനും ഒറ്റകയ്യനും ആദ്യ പന്തി ഇവർക്ക് പിന്നാലെ മറ്റുള്ളവർ കൂടി എത്തി.
തമ്മിൽ തല്ലിയും കലഹിച്ചും വാനരൻമാർ സദ്യ അലങ്കോലമാക്കി. അതേ സമയം സദ്യയ്ക്ക് മുമ്പെ വാനര പട ഏറ്റുമുട്ടി.

Also Read; വേദനകൾ മറക്കാൻ കേരളമാകെ കൂടെ; ഐഎസ്എലിൽ താരങ്ങളുടെ കൈപിടിക്കാൻ വയനാട് ദുരന്തബാധിതരായ കുട്ടികൾ

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷങളായി നടക്കുന്ന ചടങ്ങാണ് വാനര സദ്യയെന്ന് എംവി അരവിന്ദാക്ഷൻ നായർ പറഞ്ഞു. അതേസമയം ക്ഷേത്ര വാനരന്മാരുടെ ഊര് നിയമം പാലിക്കാത്ത വാനരന്മാർക്ക് ഭ്രഷ്ട് കൽപ്പിച്ചതോടെ പുറത്താക്കപ്പെട്ട കുരങ്ങന്മാർ, ചന്തകുരങ്ങന്മാരുമായി ചേർന്ന് മറ്റൊരു സംഘം രൂപീകരിച്ചു. ഈ രണ്ട് സംഘങ്ങൾ തമ്മിൽ സംഘടനം പതിവാണ്. വിവേചനമില്ലാതെ ചന്തകുരങ്ങന്മാർക്കും ഓണസദ്യ ഒരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടാണ് പ്രായം.

News Summary; Onasadya was given to the monkeys at Sasthamcotta, Kollam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News