മാവേലിക്കരയില്‍ ദ്വിദിന ദേശീയ സാഹിത്യ സംഗമം(വൈഖരി – 2024 ) സംഘടിപ്പിക്കുന്നു. ‘ജീവാരാം ‘, പുന്നമൂട്, മാവേലിക്കരയാണ് വേദി. സാഹിത്യസംഗമം ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. ദാമോദര്‍ മൗസോ, ശരണ്‍കുമാര്‍ ലിംബാളെ, എന്‍ എസ് മാധവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ALSO READ:എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം
പ്രതിഭാ റായ് – ഒറിയ (ജ്ഞാനപീഠം, പത്മശ്രീ പത്മഭൂഷന്‍ ), ദാമോദര്‍ മൗസോ – കൊങ്കണി (ജ്ഞാനപീഠ ജേതാവ്) ശരണ്‍കുമാര്‍ ലിംബാളെ – മറാഠി(സരസ്വതി പുരസ്‌കാര ജേതാവ്) തുടങ്ങിയ അന്യഭാഷാ സാഹിത്യ പ്രതിഭകള്‍ പങ്കെടുക്കും. ഒപ്പം മലയാളത്തിലെ ഒന്നാംനിര എഴുത്തുകാരും സജീവപങ്കാളിത്തം വഹിക്കും.
ALSO READ:മഹാരാജാസ് വീണ്ടും ചെങ്കടലാക്കി എസ്എഫ്‌ഐ; മുഴുവന്‍ സീറ്റുകളിലും വിജയിച്ചു
എന്‍ എസ് മാധവന്‍, പ്രഭാവര്‍മ്മ, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, കെ പി രാമനുണ്ണി, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, ഡോ. എം ജി ശശിഭൂഷന്‍, മനോജ് കുറൂര്‍, ഉണ്ണി ആര്‍, ഡോ ലോപാ മുദ്ര, കെ. രേഖ, കെ. രാജഗോപാല്‍, ഫ്രാന്‍സിസ് നൊറോണ, ഡോ.ഷീജ വക്കം തുടങ്ങിയവര്‍ വിവിധ സര്‍ഗസംവാദങ്ങള്‍ നയിക്കും. രണ്ടു ദിവസങ്ങളായി ആറ് സര്‍ഗസംവാദങ്ങള്‍ അരങ്ങേറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here