‘ഒരുകാലത്ത് ആ സംവിധായകന്റെ എല്ലാ ചിത്രങ്ങളിലും ഞാൻ ഉണ്ടായിരുന്നു’: അജു വര്‍ഗീസ്

മലയാളികളുടെ പ്രിയ നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യമൊക്കെ കോമഡി കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരുന്നതെങ്കിലും ഹെലൻ എന്ന ചിത്തത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. പിനീട് നിരവധി സിനിമകളിൽ സീരിയസ് വേഷങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി.

അടുത്തിടെ ധ്യാൻ ശ്രീനിവാസനെ കുറിച്ച് നടൻ പറഞ്ഞത് വൈറലായിരിക്കുകയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എല്ലാ ആഴ്ചയിലും ധ്യാനിന്റെ സിനിമ റിലീസ് ചെയ്യാറുണ്ടെന്ന് നടൻ പറയുന്നു. ഒരുകാലത്ത് താന്‍ ധ്യാനിന്റെ മിക്ക സിനിമകളിലും അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഇല്ലെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. അടുപ്പിച്ച് സിനിമകള്‍ ചെയ്യുന്നതിന് ധ്യാന്‍ നല്‍കുന്ന വിശദീകരണം തനിക്ക് ശരിയായി തോന്നിയിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.

Also read: ശാലിനിക്ക് ആഡംബര എസ് യു വി സമ്മാനിച്ച് അജിത്ത്; കളക്ഷനിലേക്കെത്തുന്നത് കോടികൾ വിലയുള്ള ലെക്സസ് ആർഎക്സ് 350

‘ഈ മാസം ഞാന്‍ അഭിനയിച്ച നാലാമത്തെ സിനിമയാണ് ഹലോ മമ്മി. പക്ഷേ അതുകൊണ്ടൊന്നും എന്റെ ആശാന്‍ ധ്യാനിനെ തകര്‍ക്കാന്‍ പറ്റില്ല. പുള്ളി നായകനാകുന്ന സിനിമകള്‍ ഇറങ്ങാത്ത വെള്ളിയാഴ്ച ഇപ്പോള്‍ ഇല്ല എന്ന അവസ്ഥയിലാണ്. ഇടക്ക് ധ്യാനിന്റെ എല്ലാ സിനിമയിലും ഞാനും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയില്ല. എന്തിനാണ് ഇങ്ങനെ അടുപ്പിച്ച് സിനിമകള്‍ ചെയ്യുന്നതെന്ന് ഞാന്‍ ധ്യാനിനോട് ചോദിക്കാറുണ്ട്. അതിന് അവന്‍ നല്‍കുന്ന മറുപടി കണ്‍വിന്‍സിങ്ങാണ്.

വലിയ നടന്മാരുടെ അടുത്തേക്ക് എത്താന്‍ പറ്റാത്ത കഥകളാണ് ധ്യാനിനെ തേടി വരാറുള്ളത്. സിനിമയിലെത്തണമെന്ന് അതിയായ ആഗ്രമുള്ളവരോട് അവന്‍ ഒരിക്കലും നോ പറയില്ല. എനിക്കും ആ കാര്യം ഓക്കെയായി തോന്നി. എല്ലാ പുതിയ സംവിധായകര്‍ക്കും അവരുടെ ആദ്യത്തെ സിനിമ ആര്‍.ആര്‍.ആറും കെ.ജി.എഫും പോലെ തന്നെയാണ്. അവരുടെ പ്രഭാസാണ് ധ്യാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News