ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുന്ന കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ ഒ.എന്‍.ഡി.സി സംസ്ഥാന ഗതാഗതവകുപ്പുമായി കരാര്‍ ഒപ്പിട്ടു. വിവിധ ഗതാഗത സംവിധാനങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്കും, സേവനദാതാക്കള്‍ക്കും നേട്ടമുണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇ – കൊമേഴ്സിന്റെ ജനാധിപത്യവല്‍ക്കരണവും വികേന്ദ്രീകരണവും ലക്ഷ്യമിട്ട് കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഒ.എന്‍.ഡി.സി അഥവാ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്. വിവിധ ഓണ്‍ലൈന്‍ സേവനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഒ.എന്‍.ഡി.സി ചെയ്യുന്നത്. ടാക്സി, ഓട്ടോ സേവനങ്ങളും, കൊച്ചി മെട്രോയുമെല്ലാം ഈ സംവിധാനത്തിന്റെ ഭാഗമാകും. ഒരു വ്യക്തിക്ക് ഏത് സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനും ഒറ്റസംവിധാനത്തിലൂടെ എല്ലാ യാത്രാമാര്‍ഗങ്ങളും ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നത്.
Also Read: അതിരപ്പിള്ളിയിൽ വനം വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന യാത്രി ക്യാബ്, ഓട്ടോ ബുക്കിങ് ആപ്പുകള്‍ ആണ് ഉദാഹരണം. നിലവില്‍ യാത്രി ആപ്പ് ഉപയോഗിച്ച് സേവനങ്ങള്‍ നല്‍കും. ഭാവിയില്‍ മറ്റ് ആപ്പുകള്‍ സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാകും.
Also Read: ജി 20 യോഗത്തിൽ റോളില്ലാതെ വി മുരളീധരൻ; ആകെ എത്തിയത് വൈകീട്ടത്തെ അത്താഴ വിരുന്നിന് മാത്രം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here