പാലക്കാട് കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ മരിച്ചു

മണ്ണാർക്കാട് കരിമ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേരിൽ രണ്ടുപേർ മരണപ്പെട്ടു. പാറക്കൽ റിസ്വാന, ചെറുമല ദീമ മെഹ്ബ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട പുത്തൻവീട്ടിൽ ബാദുഷ ആശുപതിയിൽ ചികിത്സയിലാണ്. കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

Also Read: ബിജെപിയുടെ തീവ്ര വർഗീയ രാഷ്ട്രീയവും കോൺഗ്രസിന്റെ ഇരട്ടത്താപ്പും വിളിച്ചുപറഞ്ഞ് ആറ്റിങ്ങലിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം

കാരാക്കുർശ്ശി ഗ്രാമപഞ്ചായത്തിലെ അരപ്പാറയിലുള്ള കുട്ടികളാണ് മൂന്നുപേരും. ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്… നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേർമരിച്ചു. സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് മെമ്പർ അനസ് പറഞ്ഞു.

Also Read: സൂര്യഗ്രഹണം ലോകാവസാനമെന്ന് വിശ്വസിച്ചു; യുഎസിൽ ഭർത്താവിനെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News