അമ്മയോടുള്ള പ്രണയം, ഒന്നരവയസുള്ള കുഞ്ഞിനെ കാമുകന്‍ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു

അമ്മയോടുള്ള പ്രണയം കാരണം ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ കാമുകന്‍ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു.  ഏപ്രില്‍ 6ന് ആണ് ഒന്നരവയസുകാരനെ പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ആ‍ഴ്ച്ചകള്‍ക്ക് ശേഷം കൊലപാതകം നേരില്‍ കണ്ട സ്ത്രീ കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പൂനെയിലെ ചിഞ്ച്‌വാദിൽ ആണ് ഞെട്ടിക്കുന്ന കൊലപാതകം.

കുട്ടിയുടെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന കാര്യം പൊലീസിനെ അറിയിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിക്രം കോലേക്കർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമിന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായ 20 വയസുകാരി കിരണുമായി അടുപ്പമുണ്ടായിരുന്നുവെന്നും മുന്നോട്ടുള്ള ജീവിതത്തിന് കുഞ്ഞ് ഒരു ഭാരമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ഒരു ബക്കറ്റ് നിറയെ വെള്ളം തിളപ്പിച്ച ശേഷം യുവാവ് കുഞ്ഞിനെ മുക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂനെ പൊലീസ് സീനിയർ ഇൻസ്പെക്ടർ വൈഭവ് ഷിംഗാരെ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന് കുട്ടിയുടെ മാതാവ് കിരണിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ ഭാവിയാണ് പ്രധാനമെന്ന് പറഞ്ഞ് യുവതി ഇത് നിരസിച്ചു. തുടർന്നാണ് വിക്രം കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

വിക്രം കുഞ്ഞിനെ കൊലപ്പെടുത്തുമ്പോള്‍ അമ്മ കിരൺ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ അയൽവാസിയായ സ്ത്രീ സംഭവം നേരില്‍ കണ്ടിരുന്നു. ഭയം മൂലമാണ് ഇവർ വിവരം പുറത്ത് പറയാതിരുന്നത്. ഒടുവില്‍ കുഞ്ഞ് മരിച്ച് ദിവസങ്ങള്‍ക്കു ശേഷം യുവതി വിവരം അമ്മയായ കിരണിനെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് കാമുകന്‍റെ ക്രൂരത യുവതി തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു. കിരണിന്‍റെ പരാതിയിലാണ് വിക്രമിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News