മൂവാറ്റുപുഴയിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ

ഒന്നര കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അൻവറാണ് കഞ്ചാവുമായി എറണാകുളം മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ മൂവാറ്റുപുഴ വണ്‍വേ ജംഗ്ഷനിലുള്ള തര്‍ബിയത്ത് റോഡിന് സമീപമുള്ള താമസസ്ഥലത്ത് വച്ച് പ്രതി പിടിയിലായത്.

Also Read; വ്യാജ പോക്സോ കേസിൽ ഒന്നര വർഷം ജയിലിൽ, ഒടുവിൽ വെറുതെ വിട്ട് കോടതി; കള്ളക്കേസിന് പിന്നിൽ ഭാര്യ

കഞ്ചാവ് മൊത്തമായി എത്തിച്ച് ചില്ലറ വില്പന നടത്തിയിരുന്നയാളാണ് പിടിയിലായതെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന മൂവാറ്റുപുഴ നഗരത്തിലെ ചില യുവാക്കളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും, ഇവരെ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. എസ്ഐ വിഷ്ണു രാജ്, എസ്ഐ ജയന്‍ കെഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read; മഹാരാഷ്ട്രയില്‍ 19 കാരിക്ക് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News